CinemaLatest NewsNEWS

‘മറ്റുള്ളവര്‍ക്കായി എന്റെ ഇഷ്ടങ്ങളും സന്തോഷങ്ങളും മാറ്റിവയ്‌ക്കേണ്ടി വന്നു, അതെല്ലാം ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു’

മറ്റുള്ളവര്‍ക്കായി തന്റെ പല ഇഷ്ടങ്ങളും സന്തോഷങ്ങളും മാറ്റിവയ്‌ക്കേണ്ടിവന്നിട്ടുണ്ടെന്ന് നടി അമല പോൾ. എല്ലാ മനുഷ്യരും ഓരോ കാലത്തും മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്നും ഒരുഘട്ടത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് വേണ്ടി നമ്മള്‍ എപ്പോഴെങ്കിലും ജീവിച്ചിട്ടുണ്ടോ എന്ന് സ്വയം ചോദിച്ചു തുടങ്ങുമെന്നും അമല പോൾ പറയുന്നു. താനും ഇത്രയും കാലം അങ്ങനെയായിരുന്നു എന്നും ജീവിതത്തില്‍ തന്റെ ഇഷ്ടങ്ങള്‍ക്ക് പലപ്പോഴും പ്രാധാന്യം കൊടുത്തിരുന്നില്ല എന്നും അമല പോൾ കൂട്ടിച്ചേർത്തു.

‘ഈ യാത്രയില്‍ പലതരം ആള്‍ക്കാരെ തിരിച്ചറിയാനാണ് ഞാന്‍ പഠിച്ചത്. നമ്മുടെ ചുറ്റും ഓരോ കാലത്തും ഓരോ ആള്‍ക്കാര്‍ ഉണ്ടാകും. ചിലര്‍ ആത്മാര്‍ഥയോടെ നമ്മളെ സ്‌നേഹിക്കുന്നവരായിരിക്കും, മറ്റ് ചിലര്‍ ഇത്തിള്‍ക്കണ്ണികളായിരിക്കും. നമ്മളില്‍ നിന്ന് എത്രമാത്രം പണം അടിച്ചുമാറ്റം എന്നതായിരിക്കും ലക്ഷ്യം. നമ്മുടെ കൂടെ എന്നും നമ്മള്‍ മാത്രമേ ഉണ്ടാകൂ എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു’.

‘എല്ലാ മനുഷ്യരും ഓരോ കാലത്തും മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്, മക്കള്‍ക്ക് വേണ്ടി, മാതാപിതാക്കള്‍ക്ക് വേണ്ടി, ജീവിതപങ്കാളിക്ക് വേണ്ടി.. അങ്ങനെ അങ്ങനെ. ഒരുഘട്ടത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് വേണ്ടി നമ്മള്‍ എപ്പോഴെങ്കിലും ജീവിച്ചിട്ടുണ്ടോ എന്ന് സ്വയം ചോദിച്ചു തുടങ്ങും’.

Read Also:- ഡബ് ചെയ്തപ്പോൾ ഏറ്റവും കൂടുതൽ പാടുപെട്ടത് ദേവാസുരത്തിലെ ആ കഥാപാത്രത്തിന് വേണ്ടിയാണ്: ഷമ്മി തിലകൻ

‘ഞാനും ഇത്രയും കാലം അങ്ങനെയായിരുന്നു, ജീവിതത്തില്‍ എന്റെ ഇഷ്ടങ്ങള്‍ക്ക് പലപ്പോഴും ഞാന്‍ പ്രാധാന്യം കൊടുത്തിരുന്നില്ല, മറ്റുള്ളവര്‍ക്കായി എന്റെ പല ഇഷ്ടങ്ങളും സന്തോഷങ്ങളും മാറ്റിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. അതെല്ലാം ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. ഇപ്പോള്‍ ഞാന്‍ സ്വയം സ്‌നേഹിച്ച് തുടങ്ങിയിരിക്കുന്നു. ഇപ്പോഴെന്റെ ഏറ്റവും വലിയ സന്തോഷം എനിക്കെന്നെ തിരിച്ചുകിട്ടി എന്നതാണ്, ഞാൻ എന്നെ കണ്ടെത്തി’ അമല പോൾ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button