CinemaLatest NewsNew ReleaseNEWS

വിക്കി കൗശലിന്റെ ‘സാം ബഹദുര്‍’ പ്രദർശനത്തിനൊരുങ്ങുന്നു

വിക്കി കൗശൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘സാം ബഹദുര്‍’. ഇന്ത്യയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷലായ സാം മനേക് ഷാ ആയാണ് വിക്കി കൗശല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ വിക്കി കൗശലിന്റെ ലുക്ക് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മേഘ്‍ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2023 ഡിസംബർ ഒന്നിന് പ്രദർശനത്തിനെത്തും.

ഇന്ത്യയുടെ എക്കാലത്തെയും തന്ത്രശാലിയായ സൈനികനായി അറിയപ്പെടുന്ന ആളാണ് മനേക് ഷാ. 1971ലെ യുദ്ധത്തില്‍ പകിസ്ഥാനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് മനേക് ഷായാണ്. 1973ല്‍ രാജ്യം ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കി ആദരിച്ചു. മനേക് ഷായ്ക്ക് പുറമേ, ഇന്ത്യയുടെ കരസേന മേധാവിയായ കെ എം കരിയപ്പയ്ക്ക് മാത്രമാണ് ഫീല്‍ഡ് മാര്‍ഷല്‍ പദവിയുള്ളത്.

Read Also:- തന്റെ ശരീരത്തില്‍ താന്‍ സന്തുഷ്ട, വിവാഹദിവസം പോലും ബോഡി ഷെയ്മിങ്ങിന് ഇരയായി: മഞ്ജിമ മോഹന്‍

‘ഗോവിന്ദ നാം മേരാ’ എന്ന ചിത്രമാണ് ഇനി വിക്കി കൗശലിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്. ശശാങ്ക് ഖെയ്താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്കി കൗശല്‍ ചിത്രം ഡിസംബര്‍ 16ന് സ്‍ട്രീമിംഗ് തുടങ്ങും. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button