GeneralLatest NewsNEWSTV Shows

ഏറെ വര്‍ഷത്തെ കാത്തിരിപ്പ്: കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തുന്ന സന്തോഷത്തിൽ ബഷീര്‍ ബഷി

കുഞ്ഞ് ഉണ്ടാകാത്തത്തിൽ താൻ വളരെ ദുഖത്തിലായിരുന്നു

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ മോഡലും നടനുമാണ് ബഷീര്‍ ബഷി. താരത്തിന്റെ കുടുംബ ജീവിതം പലപ്പോഴും മാധ്യമ ശ്രദ്ധ നേടാറുണ്ട്. രണ്ട് ഭാര്യമാരുള്ളതിന്റെ പേരിലാണ് ബഷീര്‍ ബഷി എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തുന്ന സന്തോഷത്തിലാണ് താരം.

read also: നവയുഗ മലയാള സിനിമ രംഗത്ത് മഴവിക്കാവടി തീർക്കാൻ പുതുമോടിയോടെ കോക്കേഴ്സ് എന്ന ബ്രാൻഡ് വീണ്ടും!

മഷൂറയുടെ ബേബി ഷവർ ചടങ്ങിന്‍റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറൽ. വയലറ്റ് നിറത്തിലുള്ള ഗൗണില്‍ സുന്ദരിയായിരിക്കുകയാണ് മഷൂറ. തന്റെ രണ്ടാമത്തെ ഭാര്യ മഷൂറ ഗര്‍ഭിണിയാണെന്ന വിവരം മാസങ്ങള്‍ക്ക് മുമ്പാണ് ബഷീര്‍ വെളിപ്പെടുത്തിയത്. ഏറെ വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഗര്‍ഭിണിയാകുന്നതെന്ന് മഷൂറയും പറഞ്ഞിരുന്നു. കുഞ്ഞ് ഉണ്ടാകാത്തത്തിൽ താൻ വളരെ ദുഖത്തിലായിരുന്നുവെന്നും ഇപ്പോൾ ജീവിതം ധന്യമായപോലെ അതീവ സന്തോഷത്തിലാണെന്നും മഷൂറ തന്നെ തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button