FestivalGeneralIFFKLatest NewsNEWS

കന്യകാത്വം വില്പനയ്ക്ക് വച്ച സബിത : പിന്നീട് സംഭവിച്ചത്

ചിത്രത്തിന്റെ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത് രാരിഷ് ജി കുറുപ്പ്

ഇരുപത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ന് വേട്ടപ്പട്ടികളും ഓട്ടക്കാരും എന്ന ചിത്രത്തിന്റെ ആദ്യപ്രദർശനമായിരുന്നു. തന്നെ ഡിഗ്രി പഠനകാലത്ത് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ കന്യാകത്വം വില്പനയ്ക്ക് വച്ച സബിത എന്ന പെൺകുട്ടിയുടെ ജീവിതവും ഈ വിഷയം ഏറ്റെടുത്ത പൊതു സമൂഹത്തെയുമാണ് ചിത്രം അവതരിപ്പിച്ചത്.

read also: നടൻ ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിലേക്ക്: സത്യപ്രതിജ്ഞ ബുധനാഴ്ച?

മാധ്യമപ്രവർത്തനം എത്രത്തോളം അധപ്പതിച്ചിരിക്കുന്നു എന്നു ചിന്തിപ്പിക്കുന്ന തരത്തിൽ ഒരു മോക്യുമെന്ററി മോഡലിലാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. സബിതയുടെ കന്യകാത്വവും അതിനെ തുടർന്നുള്ള ചർച്ചകളും ഫെമിനിസ്റ്റുകളും സദാചാരക്കാരും ഏറ്റെടുക്കുന്നു. മാധ്യമ ചർച്ചകളിലൂടെ അത് പങ്കുവെക്കപ്പെടുന്നത്… മാധ്യമങ്ങളുടെ രാത്രികാല ചർച്ചകളിൽ സബിത ഒരു ചർച്ചാവിഷയമായി ഒരു മാസത്തോളം നിൽക്കുന്നു. നരേന്ദ്രമോദിയുടെ നോട്ടുനിരോധനം വന്നതോടെ ചർച്ചകൾ സബിതയെ മറന്നു.

ഡോക്യുമെന്ററി രൂപത്തില്‍, സാങ്കല്‍പിക സംഭവങ്ങള്‍ ഇഴചേര്‍ത്ത് അവതരിപ്പിക്കുന്ന ചിത്രത്തിനാണ് മോക്യുമെന്ററി എന്ന് പറയുക. ‘വേട്ടപ്പട്ടികളും ഓട്ടക്കാരും’ എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത് രാരിഷ് ജി കുറുപ്പ് ആണ്.

shortlink

Related Articles

Post Your Comments


Back to top button