GeneralLatest NewsNEWS

ഒരു ചിത്രത്തിന് 100 കോടി എന്ന തരത്തിൽ ശമ്പളം ആവശ്യപ്പെടുന്നത് സിനിമയെ ദോഷകരമായി ബാധിക്കും: നവാസുദ്ദീൻ സിദ്ദിഖി

ഒരു ചിത്രത്തിന് 100 കോടി എന്ന തരത്തിൽ ശമ്പളം ആവശ്യപ്പെടുന്നത് സിനിമയെ ദോഷകരമായി ബാധിക്കുമെന്ന് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി. ഒരു സിനിമയെ ഹിറ്റ് അല്ലെങ്കിൽ ഫ്ലോപ്പ് ആക്കുന്നത് സിനിമയുടെ ബജറ്റാണെന്നും സിനിമയുടെ സാമ്പത്തിക കാര്യങ്ങള്‍ നിര്‍മ്മാതാവിന്‍റെ ഉത്തരവാദിത്വമാണെന്നും നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു.

‘ഒരു ചിത്രത്തിന് 100 കോടി എന്ന തരത്തിൽ ശമ്പളം ആവശ്യപ്പെടുന്നത് സിനിമയെ ദോഷകരമായി ബാധിക്കും. ഒരു സിനിമയുടെ ബഡ്ജറ്റ് ഇത് കാരണം പരിധിക്ക് അപ്പുറം എത്തുന്നു. ഇത് പരാജയ കാരണമാകുന്നു. നടന്മാരോ സംവിധായകരോ കഥാകൃത്തുക്കളോ ചിലപ്പോള്‍ ഇവിടെ പരാജയപ്പെടണമെന്നില്ല. സിനിമയുടെ ബജറ്റ് തന്നെയാണ് അതിനെ ഹിറ്റ് ആക്കുകയോ ഫ്ലോപ്പ് ആക്കുകയോ ചെയ്യുന്നത്’.

‘ഇന്നത്തെ സിനിമ രംഗത്തിന് ബിഗ് ബജറ്റ് ആണോ അല്ലെങ്കില്‍ വലിയ ആശയങ്ങളാണോ വേണ്ടത് എന്ന ചോദ്യത്തിന് ചരിത്രപരമായി പണം എല്ലായ്‌പ്പോഴും നല്ല ആശയങ്ങളെ പിന്തുടരുകയായിരുന്നു. എനിക്ക് ഒരു ട്രില്യൺ ഡോളർ ബജറ്റ് ഉണ്ട്. എന്നാൽ, നല്ല ആശയം സിനിമയ്ക്ക് ലഭിച്ചില്ലെങ്കില്‍, എന്റെ ട്രില്യൺ ഡോളർ പോക്കറ്റില്‍ നിന്നും പോകും’.

Read Also:- നടിയുടെ കാല്‍ നക്കിയ സംഭവത്തിൽ വിശദീകരണവുമായി സംവിധായകൻ

‘ഇപ്പോഴത്തെ സിനിമ രംഗത്ത് ഒരു വ്യക്തിയുടെ അടുത്ത് നല്ല തിരക്കഥയുണ്ടെങ്കിൽ, തിരക്കഥ ലഭിക്കാൻ വേണ്ടി മാത്രം നിർമ്മാതാക്കൾ പണവുമായി അയാളുടെ പുറകെ വരും. നല്ല ആശയങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒരോ വ്യക്തിക്കും നാം കൂടുതൽ വിശ്വാസ്യത നൽകണം’ നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button