
ചെന്നൈ ചെപ്പോക്ക് എംഎല്‍എയും നടനുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്ക്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനാണ് ഉദയനിധി സ്റ്റാലിന്‍.
ഉദയനിധി ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണു ഇപ്പോൾ പുറത്തു വരുന്നത്.
കരുണാനിധിയുടെ മരണശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ചെപ്പോക്കില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ഉദയനിധി വിജയിച്ചത്.
read also: ‘ഇന്നാണ് കൃഷ്ണകുമാര്‍ നിങ്ങള്‍ സിന്ധുവിനെ വിവാഹം കഴിച്ചത്’: വിവാഹ വാര്‍ഷികത്തില്‍ കുറിപ്പുമായി താരം
ഉദയനിധി സ്റ്റാലിന്‍ തമിഴ്നാട് മന്ത്രിസഭയിലേക്കെത്തുമെന്ന് ഉറപ്പായതോടെ ഏതു വകുപ്പുകളായിരിക്കും കൈകാര്യം ചെയ്യുക എന്നതാണ് ഇപ്പോൾ ചർച്ച. പൊതുജന ക്ഷേമകാര്യ വകുപ്പോ, കായിക, യുവജനകാര്യ വകുപ്പോ ഉദയനിധിക്കു ലഭിക്കുമെന്നാണു പുറത്തുവരുന്ന വിവരം.
Post Your Comments