CinemaLatest NewsNEWSSongs

‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ കരോൾ ഗാനം പ്രകാശനം ചെയ്തു

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ ക്രിസ്മസ് കരോൾb ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ സുപ്രധാനമായ ഒരു ഭാഗമാണ് ക്രിസ്മസ് കരോൾ. ഈ ക്രിസ്മസ് കാലത്ത് എല്ലാ മതസ്ഥരും ലോകമെമ്പാടും കരോളിൽ പങ്കെടുക്കാറുണ്ട്. ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഈ ക്രിസ്മസ് കാലത്തു തന്നെ നടക്കുന്നതിനാൽ ഈ കരോൾ ഗാനത്തിന് ഏറെ പ്രസക്തിയുണ്ട്.

സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണമിട്ട് ബിജു നാരായണൻ ആലപിച്ച ഏറെ ഇമ്പ കരമായ ഈ ഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ഈ ചിത്രത്തിൽ അനുശ്രീ, ബംഗാളി നടി മോഷ എന്നിവരാണ് നായികമാർ. സലിം കുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, ശ്രീകാന്ത് മുരളി, രാജേഷ് മാധവ്, ജയൻ ചേർത്തല, നോബി, ജയപ്രകാശ് കുളൂർ, ജയകുമാർ, മാലാ പാർവ്വതി എന്നിവരും പ്രധാന താരങ്ങളാണ്.

Read Also:- രവി തേജയുടെ വില്ലനാകാൻ ജയറാം: ധമാക്ക റിലീസിനൊരുങ്ങുന്നു

കെ.വി അനിലിൻ്റേതാണ് തിരക്കഥ. രതീഷ് റാം ഛായാഗ്രഹണം നിർവ്വഹിക്കുന്നു. നിർമ്മാണ നിർവ്വഹണം രാജേഷ് തിലകം. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാടൻ ഗ്രാമങ്ങളിൽ പുരോഗമിക്കുന്നു.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button