GeneralLatest NewsMollywoodNEWS

മേലാല്‍ ഈ തെമ്മാടിത്തരം ആവര്‍ത്തിക്കരുത്: കൂവിയും കുരച്ചും ഹരീഷ് പേരടിയുടെ പ്രതിഷേധം

രഞ്ജിത്തിന്റെ മാടമ്പിത്തരത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും

ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ  രഞ്ജിത്തിനെതിരെ കൂവിയും കുരച്ചും ഹരീഷ് പേരടിയുടെ പ്രതിഷേധം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. താനടക്കമുള്ള പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന ചലച്ചിത്ര മേളയില്‍ പ്രതിഷേധിച്ചവരെ പട്ടികളുമായി ഉപമിച്ച രഞ്ജിത്തിന്റെ മാടമ്പിത്തരത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും എന്ന് ഹരീഷ് വീഡിയോയിൽ പറയുന്നു.

read also: ‘മംഗലശേരി നീലകണ്ഠനിൽ നിന്നും കോശിയുടെ അപ്പനിൽ നിന്നും ഇറങ്ങാൻ കഴിയാത്ത പരിമിതി ഇത്തരമൊരു മേളയിൽ ഇറക്കരുത്’

കൂവിയതിന് പിന്നാലെ രണ്ടുമൂന്ന് തവണ കുരച്ചതിന് ശേഷം മേലാല്‍ ഈ തെമ്മാടിത്തരം ആവര്‍ത്തിക്കരുത് എന്ന താക്കീതും ഹരീഷ് നൽകുന്നു. ഐഎഫ്എഫ്കെ സമാപന വേദിയിൽ പ്രേക്ഷകർക്കിടയിൽ നിന്നും ഉണ്ടായ കൂവൽ നായ്ക്കള്‍ കുരയ്ക്കുന്നത് പോലെയാണെന്ന രഞ്ജിത്തിന്റെ പ്രസ്താവന വിവാദമായിരിക്കെയാണ് ഹരീഷ് രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button