GeneralLatest NewsNEWS

എക്കാലത്തേയും മികച്ച 50 അഭിനേതാക്കള്‍: എംപയര്‍ ലിസ്റ്റിൽ ഇടംനേടി ഷാരൂഖ് ഖാനും

ലോകത്തെ മികച്ച 50 താരങ്ങളുടെ പട്ടിക പുറത്തുവിട്ട് എംപയര്‍ മാഗസിൻ. ഇന്ത്യയില്‍ നിന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ മാത്രമാണ് പട്ടികയിൽ ഇടംനേടിയത്. മര്‍ലോന്‍ ബ്രാന്‍ഡോ, മെറില്‍ സ്ട്രീപ്പ്, ഡെന്‍സെല്‍ വാഷിംഗ്ടണ്‍, ടോം ഹാങ്ക്‌സ്, ജാക്ക് നിക്കോള്‍സണ്‍ എന്നിവരാണ് മറ്റു താരങ്ങള്‍. കോടികണക്കിന് ആരാധകരുള്ള താരമാണ് ഷാറുഖ് ഖാൻ എന്നും ബ്രിട്ടീഷ് മാഗസിന്‍ ചൂണ്ടിക്കാട്ടുന്നു.

ഷാരൂഖ് ഖാൻ ചിത്രം ദേവദാസ്, മൈ നെയിം ഈസ് ഖാന്‍, സ്വദേശ് തുടങ്ങിയ ചിത്രങ്ങളെക്കുറിച്ചും മാസികയിൽ എടുത്തു പറയുന്നു. അതേസമയം, നാല് വർഷത്തെ ഇടവേളക്ക് ശേഷം ഷാറുഖിന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയുന്ന ‘പത്താൻ’ ആണ് അടുത്ത മാസം പ്രദർശനത്തിനൊരുങ്ങുന്ന ഷാരൂഖ് ചിത്രം.

ദീപിക പദുക്കോണ്‍ നായികയായെത്തുന്ന ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനം റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. വലിയ സിനിമകളാണ് ഇനി ഷാരൂഖിന്റേതായി റിലീസിനൊരുങ്ങുന്നത്.

Read Also:- ഇത്രയും പ്രശസ്തി വന്നിട്ട് പോലും സിനിമകളിലേക്ക് വരാന്‍ ഞാന്‍ സ്ട്രഗിള്‍ ചെയ്യുകയാണ്: ശ്രുതി രജനീകാന്ത്

അടുത്ത വർഷം ഷാരൂഖ് ഖാന്റെ മൂന്ന് സിനിമകളാണ് പുറത്തിറങ്ങുന്നത്.ആറ്റ്ലീ സംവിധാനം ചെയുന്ന ‘ജവാൻ’ രാജ്‌കുമാർ ഹിറാനി ചിത്രം ‘ഡുങ്കി’ ഇവയെല്ലാം ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. ‘പത്താൻ’ ജനുവരി 25ന് തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button