GeneralLatest NewsNEWSTV Shows

നടന്‍ ഫിറോസ് ഖാന്റെ വീട് അടിച്ചു തകര്‍ത്തു: കൊല്ലം ചാത്തന്നൂരിലെ വീടിന് നേരെയാണ് ആക്രമണം

ഫിറോസ് കൊല്ലം ചാത്തനൂര്‍ പൊലീസില്‍ പരാതി നല്‍കി.

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ താര ദമ്പതിമാരാണ് ഫിറോസ് ഖാനും സജ്ജനയും. ഇവരുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട് അടിച്ചു തകര്‍ത്തതായി പരാതി. വീട് നിര്‍മ്മാണത്തിന് കരാറെടുത്ത കോണ്‍ട്രാക്ടറാണ് വീട് അടിച്ചു തകര്‍ത്തത് എന്നു ഫിറോസ് ഖാനും ഭാര്യ സജ്ജനയും ആരോപിക്കുന്നത്.

കൊല്ലം ചാത്തന്നൂരിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. വീടിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലായിരുന്നു.

read also: നടി പാര്‍വതിയുടെ മകൻ സിനിമയിലേയ്ക്ക് !!

വീടിന്റെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കൊല്ലം സ്വദേശിയായ കോണ്‍ട്രാക്ടര്‍ ഷഹീര്‍ പറഞ്ഞുറപ്പിച്ച തുകയേക്കാള്‍ മൂന്ന് ലക്ഷം രൂപ അധികം ആവശ്യപ്പെട്ടെന്നും ഇതു നല്‍കാതിരുന്നതിലുള്ള പ്രതികാരത്തിന് വീട് അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നും ഫിറോസും സജ്ജനയും ആരോപിച്ചു.

സംഭവത്തില്‍ ഫിറോസ് കൊല്ലം ചാത്തനൂര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ വീട് അടിച്ചു തകര്‍ത്തുവെന്ന ആരോപണം കോണ്‍ട്രാക്ടറായ ഷഹീന്‍ നിഷേധിച്ചു.

shortlink

Related Articles

Post Your Comments


Back to top button