CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

രണ്ട് അവാർഡുകൾ കിട്ടിയില്ലേ, എങ്ങനെ ഒപ്പിച്ചു?: ഇന്ദ്രൻസിന് സർക്കാരിലൊക്കെ ഭയങ്കര സ്വാധീനമുണ്ടെന്ന് ബൈജു

കൊച്ചി: ഇന്ദ്രന്‍സിന് രണ്ട് അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെന്നും തനിയ്ക്ക് ഇതുവരെ അവാര്‍ഡ് കിട്ടിയിട്ടില്ലെന്നും വ്യക്തമാക്കി നടന്‍ ബൈജു സന്തോഷ്. ആദ്യത്തെ അവാര്‍ഡ് എങ്ങനെ ഒപ്പിച്ചെന്നും ഇന്ദ്രന്‍സിന് സര്‍ക്കാരിലൊക്കെ ഭയങ്കര സ്വാധീനമാണെന്നും ബൈജു പറഞ്ഞു. ആനന്ദം പരമാനന്ദം എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ബൈജു ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ദ്രന്‍സിനെതിരായി മന്ത്രി വിഎന്‍ വാസവൻ നടത്തിയ ബോഡി ഷെയ്മിംഗ് പരാമര്‍ശത്തെ കുറിച്ചും ബൈജു അഭിപ്രായം രേഖപ്പെടുത്തി. മന്ത്രി കുറ്റപ്പെടുത്തിയതായി തനിയ്ക്ക് തോന്നിയില്ലെന്നും അത് അദ്ദേഹത്തിന്റെ ശൈലിയാണെന്നും ബൈജു പറഞ്ഞു. അല്ലാതെ മനപൂര്‍വ്വം അപമാനമുണ്ടാക്കാൻ വേണ്ടി പറഞ്ഞതല്ലെന്നും ബൈജു കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments


Back to top button