
കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ശാലു മേനോന്. താരത്തിന്റെ കുടുംബജീവിതം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അടുത്തിടെ ഭർത്താവ് സജിയുടെ വേര്‍പിരിഞ്ഞതായി ശാലു തന്നെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ സജി പങ്കിട്ട ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
read also: ‘ശ്രീധരന് പിള്ളയെ ഇനി ഇഷ്ടമല്ല, ‘മുജാഹിദ്’ അടിമയാണ് അയാള്‍’: സംവിധായകന് രാമസിംഹന്
കുറിപ്പിങ്ങനെ,
2022 മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്നുപോയ വര്‍ഷം, സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി എന്നോടൊപ്പം കൂടിയ പലരുടേയും മുഖംമൂടികള്‍ തിരിച്ചറിഞ്ഞ വര്‍ഷം, എന്നെ സ്നേഹിച്ചവരേയും ചതിച്ചവരെയും എന്റെ നന്മ ആഗ്രഹിക്കുന്നവരേയും തിരിച്ചറിഞ്ഞ വര്‍ഷം, ഭയന്നോടാന്‍ എനിക്ക് മനസ്സില്ല
ചതിച്ചവരേ നിങ്ങള്‍ക്ക് നന്ദി പുതിയ പാഠങ്ങള്‍ പഠിക്കാന്‍ സഹായിച്ചതിന്, കൂടെ നിന്നവരേ സഹായിച്ചവരേ നിങ്ങള്‍ക്കും നന്ദി എന്നെ സ്നേഹിച്ചതിന്, 2023 മുന്നിലെത്തി എനിക്ക് എന്നും ഞാനാകാനേ കഴിയൂ. ആ പഴയ ഞാന്‍ . എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍
Post Your Comments