CinemaLatest NewsNEWS

പ്രശാന്ത് നീൽ-ജൂനിയര്‍ എൻടിആർ ചിത്രത്തിൽ ആമിര്‍ ഖാനും

പ്രശാന്ത് നീലും ജൂനിയര്‍ എൻടിആറും ഒന്നിക്കുന്നു പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ജൂനിയര്‍ എൻടിആറിനെ നായകനാക്കിയ എത്തുന്ന ചിത്രത്തിൽ ആമിർ ഖാനും ഉണ്ടായേക്കാമെന്ന് റിപ്പോർട്ടുകൾ. ഈ വർഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തില്‍ ആമിര്‍ ഖാൻ പ്രധാനപ്പെട്ട കഥാപാത്രത്തെയായിരിക്കും അവതരിപ്പിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. .

ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ‘ഓര്‍ക്കേണ്ട ഒരേയൊരു മണ്ണ് രക്തത്തില്‍ കുതിര്‍ന്ന മണ്ണാണ്’ എന്ന ടാഗ്‍ലൈനോടെയായിരുന്നു ചിത്രത്തിന്റെ അനൗണ്‍സ്‍മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രമേയം എന്തായിരിക്കും എന്ന് വെളിപ്പെടുത്തിയിട്ടില്ല. മൈത്രി മൂവി മേക്കേഴ്സും എൻടിആര്‍ ആര്‍ട്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Read Also:- ഈ വിഷമ സമയത്ത്, ഒരു ജീവിത പങ്കാളി എന്താണ് എന്ന് നമ്മള്‍ അടുത്തറിയും: മാല പാര്‍വതി

പ്രഭാസ് നായകനായി പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ‘സലാര്‍’ എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. ‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് ‘സലാറും’ നിര്‍മിക്കുന്നത്. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ‘സലാറി’ല്‍ പൃഥ്വിരാജും പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button