മോണ്‍സ്റ്ററിലെ സീനുകള്‍ ചെയ്യാന്‍ അത്ര എളുപ്പമായിരുന്നില്ല, അത് കണ്ട് ചിലര്‍ക്ക് എന്നോട് ക്രഷായി: ലക്ഷ്മി

മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ വൈശാഖ് ഒരുക്കിയ സിനിമയാണ് മോണ്‍സ്റ്റര്‍. ചിത്രത്തിലെ ഹണി റോസിന്റെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ, ഹ ണിറോസുമൊത്തുള്ള ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ചത് അത്ര എളുപ്പമല്ലായിരുന്നില്ല എന്ന് പറയുകയാണ് നടി ലക്ഷ്മി. നിങ്ങള്‍ക്ക് ഇതെങ്ങനെ ചെയ്യാന്‍ കഴിയുന്നു എന്ന് പലരും ചോദിച്ചതായി താരം പറയുന്നു.

‘നിങ്ങള്‍ക്ക് ഇതെങ്ങനെ ചെയ്യാന്‍ കഴിയുന്നു? എന്നായിരുന്നു ചിലരുടെ പ്രതികരണം. ചിലര്‍ ആ സീനുകള്‍ കണ്ട് കണ്ണ് പൊത്തിയപ്പോള്‍ ചിലര്‍ക്ക് എന്നോട് ക്രഷായി. നടിമാരോടോ നടന്മാരോടോ ഒപ്പം ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്നമില്ല. എന്നാല്‍, മോണ്‍സ്റ്ററിലെ സീനുകള്‍ ചെയ്യാന്‍ അത്ര എളുപ്പമായിരുന്നില്ല’.

‘എന്റെ ദൈവമേ!’ എന്നായിരുന്നു ആദ്യ ചിന്ത. ഉദ്ദേശം നല്ലതായത് കൊണ്ടാണ് സ്വയം വിശ്വസിച്ച് ആ സീനുകള്‍ ചെയ്യാന്‍ സാധിച്ചത്. ആണ്‍ പെണ്‍ ബന്ധങ്ങള്‍ പോലും നോര്‍മലൈസ് ചെയ്യാന്‍ ബുദ്ധിമുട്ടുന്ന സമൂഹത്തില്‍ സ്വവര്‍ഗരതി നോര്‍മലൈസ് ചെയ്യുക എന്നത് ഒരു വലിയ പോരാട്ടമാണെന്ന് ഞാന്‍ കരുതുന്നു’.

Read Also:- പാക് നടിമാരെ ഹണി ട്രാപ്പിന് ഉപയോഗിച്ചു: മുൻ സൈനികന്റെ വെളിപ്പെടുത്തൽ വൈറലാകുന്നു

‘എന്തുകൊണ്ടാണ് ആളുകള്‍ ഇത് ഇത്ര വലിയ കാര്യമാക്കുന്നതെന്ന് എനിക്കറിയില്ല. രണ്ട് പൂക്കളുടെയോ മരത്തിന്റെയോ മറപറ്റിയുള്ള പ്രണയങ്ങളില്‍ നിന്ന് ചുംബിക്കാന്‍ കഴിയുന്നത് വരെ നമ്മള്‍ എത്തിയിട്ടുണ്ട്’ ലക്ഷ്മി പറഞ്ഞു.

Share
Leave a Comment