GeneralLatest NewsNEWS

നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി, ഞാൻ നിങ്ങൾക്കെല്ലാവരോടും സ്നേഹം അറിയിക്കുന്നു: ജെറമി റെന്നര്‍

മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹോളിവുഡ് നടന്‍ ജെറമി റെന്നര്‍ തന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകരുമായി സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു. അപകടത്തില്‍ പരിക്കേറ്റ തന്നെ ആശ്വസിപ്പിച്ച സന്ദേശങ്ങള്‍ക്കും, സ്നേഹത്തിനും താരം മറുപടി നല്‍കി. താരത്തിന്റെ പോസ്റ്റിന് താഴെ സിനിമ രംഗത്തെ പ്രമുഖര്‍ ആശംസകൾ നേര്‍ന്നു.

‘നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി. ടൈപ്പ് ചെയ്യാൻ കഴിയുന്നില്ല. എന്നാലും, ഞാൻ നിങ്ങൾക്കെല്ലാവരോടും സ്നേഹം അറിയിക്കുന്നു’ ജെറമി റെന്നര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ആവഞ്ചേര്‍സ് എന്‍റ് ഗെയിം സംവിധായകരായ റൂസ്സോ ബ്രദേഴ്സ് താരത്തിന് ആശംസകൾ നേർന്നു. ഞങ്ങളുടെ എല്ലാ സ്നേഹവും അറിയിക്കുന്നു. ഞങ്ങളുടെ സഹോദരന്‍ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റൂസ്സോ ബ്രദേഴ്സ് കമന്റിൽ കുറിച്ചു.

അവഞ്ചേര്‍സില്‍ തോറായി അഭിനയിക്കുന്ന ക്രിസ് ഹെംസ്‌വർത്ത്, സ്റ്റാർ-ലോർഡായി അഭിനയിക്കുന്ന ക്രിസ് പ്രാറ്റ്, ക്യാപ്റ്റൻ അമേരിക്കയെ അവതരിപ്പിച്ച ക്രിസ് ഇവാൻസ്, ചലച്ചിത്ര നിർമ്മാതാവ് ടൈക വൈറ്റിറ്റി, അനില്‍ കപൂര്‍ ഇങ്ങനെ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ജെറമി റെന്നര്‍ക്ക് ആശംസകൾ നേര്‍ന്നു.

പുതുവര്‍ഷത്തിന്റെ തലേന്ന് നെവാഡയിലെ വീടിന് സമീപം സ്നോ പ്ലോ (ഐസ് നീക്കം ചെയ്യുന്ന വാഹനം) ഓടിക്കുന്നതിനിടെ 51 കാരനായ നടന് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിൽ നെഞ്ചിലെ ആഴത്തിലുള്ള മുറിവും ഓർത്തോപീഡിക് പ്രശ്നങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Read Also:- ഒടിടിയിലും പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ

വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നര്‍ താമസിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പുതുവര്‍ഷത്തിന്റെ തലേന്ന് അവിടെ 35,000 വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. 2010-ൽ കാതറിൻ ബിഗലോയുടെ ദി ഹർട്ട് ലോക്കറിനായി ഓസ്കാർ നോമിനേഷൻ നേടിയതു മുതൽ, ഹോളിവുഡിൽ കൂടുതൽ താരമൂല്യമുള്ള നടന്മാരിൽ ഒരാളായി റെന്നർ മാറി.

shortlink

Related Articles

Post Your Comments


Back to top button