BollywoodCinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

‘സ്പൈ യൂണിവേഴ്സു’മായി യാഷ്‌ രാജ് ഫിലിംസ്: ആദ്യ ചിത്രം ‘പഠാൻ’

മുംബൈ: ബോളിവുഡിൽ നിന്നും യാഷ്‌ രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ് വരുന്നു. ‘പഠാൻ’ ആണ് സ്പൈ യൂണിവേഴ്സിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രം. യാഷ്‌ രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ പ്രത്യേക ലോഗോയും യാഷ്‌ രാജ് ഫിലിംസ് റിലീസ് ചെയ്തു. ജനുവരി 10ന് പുറത്തിറങ്ങാനിരിക്കുന്ന ‘പഠാൻ’ ട്രെയ്‌ലറിലും ഈ ലോഗോ ഉൾപ്പെടുത്തും. സൽമാൻ ഖാന്റെ ടൈഗർ സീരിസ്, പഠാൻ, ഹൃതിക് റോഷന്റെ ‘വാർ’ എന്നീ സിനിമകളാണ് സ്പൈ യൂണിവേഴ്സിൽ ഉൾപ്പെടുക.

ഷാറുഖ് ഖാനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാൻ ജനുവരി 25നാണ് തിയറ്ററുകളിലെത്തുക.പഠാനിൽ സൽമാൻ ഖാൻ അതിഥിയായി എത്തുന്നുണ്ട്. അതുപോലെ സൽമാൻ ഖാൻ നായകനാകുന്ന ടൈഗറിൽ പഠാൻ എന്ന കഥാപാത്രമായി ഷാറുഖും അതിഥിവേഷത്തിലെത്തും. ഷാറുഖ് ഖാൻ, സൽമാൻ ഖാൻ, ഹൃതിക് റോഷൻ, കത്രീന കെയ്ഫ്, ദീപിക പദുക്കോൺ, ടൈഗർ ഷ്റോഫ്, വാണി കപൂർ, ജോൺ ഏബ്രഹാം എന്നിവരാണ് സ്പൈ യൂണിവേഴ്സിലെ താരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button