CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

രജനീകാന്തും മോഹന്‍ലാലും ഒന്നിക്കുന്ന ജയിലർ’: മോഹന്‍ലാലിന്റെ ലുക്ക് പുറത്ത് വിട്ട് നിര്‍മ്മാതാക്കൾ

ചെന്നൈ: രജനീകാന്തും മോഹന്‍ലാലും ഒന്നിക്കുന്ന നെല്‍സണ്‍ ചിത്രം ജയിലറിൽ ഒന്നിക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. പ്രിയതാരങ്ങളെ ഒന്നിച്ച് സ്‌ക്രീനില്‍ കാണാനാകും എന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്‌

ചിത്രത്തിൽ അഥിതി വേഷമായിരിക്കും മോഹൻലാലിന്റേത് എന്നാണ് ലഭ്യമായ വിവരം. മോഹൻലാലും രജിനികാന്തും ഒരുമിക്കുന്ന ആദ്യ ചിത്രമാണ് ജയിലർ. കന്നഡയിലെ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ, ജയിലറിൽ നിർണായകവേഷത്തിൽ എത്തുന്നുണ്ട്.

ഉണ്ണി അങ്കിളിന്റെ അടുത്ത് നരേന്ദ്ര മോദി അപ്പൂപ്പന്റെ പാവ വരെയുണ്ട്: തുറന്നു പറഞ്ഞ് ‘മാളികപ്പുറം’

ചിത്രത്തിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജിനികാന്തിന്. 2022 ഡിസംബറിൽ പുറത്തുവന്ന ജയിലറിന്റെ ടീസറിന് വൻ വരവേല്പാണ് ലഭിച്ചത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതും സംവിധായകൻ നെൽസൺ തന്നെയാണ്. തമന്ന നായികയായെത്തുന്ന ചിത്രത്തിന്റെ സം​ഗീത സംവിധാനം നിവ്വഹിക്കുന്നത് അനിരുദ്ധ് ആണ്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം ഈ വർഷം ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button