GeneralLatest NewsMollywoodNEWS

ആരാധകരുടെ ഹൃദയം തകർത്ത ചിത്രവുമായി ഐശ്വര്യ ലക്ഷ്മി!! നടനൊപ്പമുള്ള ചിത്രം വൈറൽ

നടന്‍ അര്‍ജുന്‍ ദാസിനൊപ്പമുള്ള ചിത്രമാണ് ഐശ്വര്യ പങ്കുവച്ചത്

തെന്നിന്ത്യൻ താര സുന്ദരി ഐശ്വര്യ ലക്ഷ്മിയ്ക്ക് ആരാധകർ ഏറെയാണ്. വിഷ്ണു വിശാലിനൊപ്പമുള്ള ഗാട്ട ഗുസ്തി എന്ന ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഐശ്വര്യ പങ്കുവച്ച ഒരു ചിത്രമാണ്.

read also: തുനിവ് സിനിമയുടെ റിലീസിനിടെ ആഹ്ലാദ നൃത്തം: ലോറിയില്‍ നിന്ന് വീണ് അജിത്ത് ആരാധകന് ദാരുണാന്ത്യം

തമിഴ് നടന്‍ അര്‍ജുന്‍ ദാസിനൊപ്പമുള്ള ചിത്രമാണ് ഐശ്വര്യ ഹൃദയ ഇമോജിക്കൊപ്പം പങ്കുവച്ചത്. ചിത്രം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. അര്‍ജുനുമായി പ്രണയത്തിലാണോ എന്ന അന്വേഷണത്തിലാണ് ആരാധകർ. ചിത്രം കണ്ട് ഹൃദയം തകര്‍ന്നെന്നാണ് കൂടുതൽ കമന്റുകൾ.

കൈതി സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് അര്‍ജുന്‍ ദാസ്. മമ്മൂട്ടിക്കൊപ്പമുള്ള ക്രിസ്റ്റഫര്‍, ദുല്‍ഖര്‍ നായകനായി എത്തുന്ന കിങ് ഓഫ് കൊത്ത തുടങ്ങിയവയാണ് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button