CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ലിംഗം ഉള്ളതുകൊണ്ട് ഒരാൾ ആണ് ആണെന്നും പെണ്ണ് ആണെന്നും പറയാൻ ആകുമോ?’: ഷൈൻ ടോം ചാക്കോ

കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഷൈൻ ടോം ചാക്കോ. അടുത്തിടെ ഏറ്റവും കൂടുതൽ വിവാദങ്ങളിൽപ്പെട്ട ഷൈൻ, സോഷ്യൽ മീഡിയ ട്രോളുകളിലും താരമാണ്. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ തന്നെയാണ് താരം വിവാദങ്ങളിലൂടെയും കടന്നുപോകുന്നത്. പൊതുവേദികളിലെയും അഭിമുഖങ്ങളിലെയും പെരുമാറ്റവും ചില പരാമർശനങ്ങളുമാണ് ഷൈനിനെ വിവാദ നായകനാക്കി മാറ്റിയത്.

ഇത്തരത്തിൽ ഷൈൻ നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ജയിൽ ജീവിതം തന്നെ പഠിപ്പിച്ച കാര്യങ്ങളെക്കുറിച്ചും ട്രാന്സ്ജെന്ഡേഴ്സിനോടുള്ള സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടിനെകുറിച്ചുമാണ് ഷൈൻ സംസാരിക്കുന്നത്. ഇത്രയും അച്ചടക്കത്തോടെ നിങ്ങൾ എന്നെ മുൻപ് കണ്ടിട്ടുണ്ടാകില്ല എന്ന് പറഞ്ഞു കൊണ്ടാണ് ഷൈൻ സംസാരിച്ചു തുടങ്ങുന്നത്.

ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ ഇങ്ങനെ;

‘അത് ഇനി ഒരിക്കല്‍ കൂടി എക്‌സ്പീരിയന്‍സ് ചെയ്യാന്‍ എനിക്ക് സാധിക്കില്ല’: മഞ്ജു പത്രോസ്

‘ജീവിതത്തിൽ സ്വന്തമായി ഒരു ബാലരമ പോലും വായിക്കാത്ത ആളാണ് ഞാൻ. ചിത്രകഥകൾ അല്ലാത്തവ വായിക്കാൻ എനിക്ക് താത്പര്യമില്ല. അനിയത്തി ആയിരുന്നു എനിക്ക് ബാലരമ വായിച്ചു കേൾപ്പിച്ചിരുന്നത്. അങ്ങനെ വായനയുമായി ഒരു ബന്ധവും ഇല്ലാതെ വളർന്ന വ്യക്തിയാണ് ഞാൻ. 60 ദിവസത്തെ എന്റെ ജയിൽ വാസത്തിനിടയിലാണ് ഒരു പുസ്തകം വായിക്കാൻ ഇടയായത്.

പൗലോ കൊയ്‌ലോയുടെ പുസ്തകത്തിന്റെ മലയാളം പതിപ്പ് ആണ് വായിച്ചത്. അവിടെ കേറുമ്പോൾ വേഗം ഇറക്കാം എന്ന രീതിയിൽ ആണ് കയറ്റി വിടുന്നത്. എന്നാൽ ജാമ്യം കിട്ടാതെ ഞാൻ സബ് ജയിലിൽ തുടരുന്ന സമയത്ത് എല്ലാ പ്രതീക്ഷകളും നഷ്ടമായി ഇരിക്കുന്ന സമയത്താണ് ഈ പുസ്തകം എനിക്ക് കിട്ടുന്നത്.

ചിത്രം നോക്കാൻ വേണ്ടി പുസ്തകം തുറന്നപ്പോൾ ചിത്രങ്ങൾ ഇല്ല. പിന്നെ വായിച്ചു തുടങ്ങി. ഒരു പേജ്, രണ്ടു പേജ് എന്ന രീതിയിൽ വളരെ സാവധാനത്തിൽ ആണ് വായന. ജയിലിൽ ഒമ്പത് മണി ആകുമ്പോഴേ കിടക്കണം അതാണ് രീതി. പിന്നെ വായിക്കാൻ കഴിയില്ല. എനിക്ക് കാത്തിരിക്കാൻ അടുത്ത പേജിന്റെ ചില പ്രതീക്ഷകൾ. ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ വന്നു തുടങ്ങി. അപ്പോഴാണ് ഒരു പുസ്തകം ഒരു മനുഷ്യന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് മനസിലാകുന്നത്.

ഒറ്റയ്ക്ക് ഒരു ബെഞ്ചില്‍ ഇരുന്ന് പഠിക്കേണ്ടി വന്നിട്ടുണ്ട്, എനിക്ക് എന്തോ എയ്ഡ്‌സ് വന്നപോലെ ആയിരുന്നു അവരുടെ പെരുമാറ്റം

അടുത്ത പേജിൽ എന്താണ് എന്നറിയാനുള്ള കാത്തിരിപ്പാണ് ആ പ്രതീക്ഷയാണ്. അന്ന് ഞാൻ പുസ്തകത്തെ അറിഞ്ഞു. 60 ദിവസം തള്ളി നീക്കാൻ എന്നെ സഹായിച്ചത് ആ പുസ്തകമാണ്. പൗലോ കൊയ്‌ലോയുടെ ഫിഫ്ത് മൗണ്ടൈൻ അല്ല. ആ ‘പുസ്‌തകം’ ആ എഴുത്തിന്റെ ശക്തി.

മനുഷ്യന് വായനയിലൂടെയും കേൾവിയിലൂടെയും അനുഭവത്തിലൂടെയും മനസിലാക്കാം. കുറെ പേർക്ക് പുസ്തകവും ഇല്ല വായനയും ഇല്ല ഭാഷയും ഇല്ല. എന്നാൽ അവർ ഇതെല്ലാം നമുക്ക് മുൻപേ അനുഭവിച്ചറിയുന്നു. കാടിന്റെ മക്കൾ. നമ്മൾ പരിഷ്കൃത സമൂഹം. എന്തുകൊണ്ടാണ് നമ്മൾ ട്രാൻസ് വുമൺ എന്ന് വിളിക്കുന്നത്. അവർ സ്ത്രീ ആകാൻ ആണ് ആഗ്രഹിച്ചത്. എന്തിനാ നമ്മൾ ഇപ്പോഴും അവരെ ട്രാൻസ് വുമൺ എന്നും മെൻ എന്നും വിളിക്കുന്നത്.

സ്ത്രീ എന്ന് വിളിക്കാൻ ആണ് അമേയയോട് ഞാൻ പറഞ്ഞത്. ഈ പുസ്തകത്തിന്റെ പേര് ട്രാൻസ് പെണ്ണായ ഞാൻ എന്നല്ലല്ലോ. ഈ ലിംഗം ഉള്ളതുകൊണ്ട് ഒരാൾ ആണ് ആണെന്നും പെണ്ണ് ആണെന്നും പറയാൻ ആകുമോ. ഞാൻ ആണ് ആണെന്ന് മനസിലാക്കിയത് ക്ലാസ്സിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചു ഇരുത്തിയ സമയത്താണ്. അതുവരെ നമ്മുക്ക് അതില്ല. നമ്മളൊക്കെ കുട്ടികൾ ആയിരുന്നു.’

shortlink

Related Articles

Post Your Comments


Back to top button