CinemaLatest NewsNew ReleaseNow Showing

ഒറ്റച്ചവിട്ടിന് കാറ്‌ വായുവില്‍ പറത്തി ബാലകൃഷ്ണ, രോമാഞ്ചകഞ്ചുകരായി ആരാധകർ

നന്ദമൂരി ബാലകൃഷ്ണയുടെ സിനിമയിലെ രംഗങ്ങള്‍ എല്ലായ്‌പ്പോഴും ചര്‍ച്ചയാകാറുണ്ട്. അസാധാരണവും അവിശ്വസനീയവുമായ ഫൈറ്റ് രംഗങ്ങളാണ് അദ്ദേഹത്തിന്റെ മിക്ക പടത്തിലുമുള്ളത്. ട്രെയിന് മുകളില്‍ ബൈക്കോടിക്കുന്നതും വില്ലനെ അടിച്ചു തെറിപ്പിച്ച് ആകാശത്തേക്ക് പറത്തുന്നതുമൊക്കെ ഇതിൽ ചിലത് മാത്രം. ബാലയ്യ എന്ന് ആരാധകർ വിളിക്കുന്ന ബാലകൃഷ്ണ ഒരു ആക്ഷൻ ഹീറോ ആണ്. ഇപ്പോള്‍ പുതിയ ചിത്രമായ വീര സിംഹ റെഡ്ഡിയിലെ ഒരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഒരൊറ്റ ചവിട്ടില്‍ കാറിന്റെ പുറകുവശം വായുവിലേക്ക് ഉയർന്ന് തെന്നി പോകുന്നതാണ് വൈറൽ വീഡിയോലുള്ളത്. നിറഞ്ഞ കൈയ്യടികളോടെയാണ് ആരാധകർ ദൃശ്യം സ്വീകരിക്കുന്നത്. ‘എന്തൊരു സിനിമയാണിത്, രോമാഞ്ചം’ എന്നാണ് ഒരാള്‍ ഈ രംഗത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. വീര സിംഹ റെഡ്ഡിയില്‍ ഇതുപോലുള്ള ഒട്ടേറെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊങ്കല്‍ റിലീസായെത്തിയ ചിത്രം 110 കോടി മുതല്‍ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button