GeneralLatest NewsMollywoodNEWS

മോഹന്‍ലാലിന്റെ ‘നല്ല റൗഡി’, ആ ഇമേജാണ് പ്രശ്‌നം : അടൂർ ഗോപാലകൃഷ്ണന്‍ പറയുന്നു

ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ പി കെ നായര്‍ ആണ്

മോഹന്‍ലാലിനെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കുന്നതില്‍ തടസ്സമായ കാരണത്തെക്കുറിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മോഹന്‍ലാലിന്റെ ‘നല്ല റൗഡി’ എന്ന ഇമേജ് ഒരു പ്രശ്‌നമായിരുന്നു. അദ്ദേഹത്തിന്റെ ആ ഇമേജ് തട്ടിമാറ്റാന്‍ കഴിയുമെന്ന് തനിക്ക് തോന്നിയിരുന്നില്ലെന്നും അടൂര്‍ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ അഭിമുഖപരിപാടിയായ എക്‌സ്പ്രസ് ഡയലോഗില്‍ പറഞ്ഞു.

read also: അയ്യപ്പനെ കാണാന്‍ പോകുന്ന ആളെ മനസ്സിലായോ: കറുപ്പണിഞ്ഞ് ചെരിപ്പിടാതെ മലയിലേക്ക് പോകുന്ന ചിത്രവുമായി താരം

ഇഷ്ടപ്പെട്ട നടി കാവ്യാമാധവനാണ്. പിന്നെയും എന്ന സിനിമയിലെ കാവ്യയുടെ അഭിനയം തന്നെ അമ്പരപ്പിച്ചു എന്നും അടൂര്‍ പറഞ്ഞു. മമ്മൂട്ടി, മധു, ദിലീപ് തുടങ്ങിയവരെ സിനിമയിലെ പ്രധാന വേഷത്തിലേക്ക് തെരഞ്ഞെടുത്തതിന്റെ കാരണവും അടൂർ പങ്കുവച്ചു.

‘എന്റെ കഥാപാത്രങ്ങളുമായി അവര്‍ എത്രത്തോളം യോജിക്കുന്നു എന്നത് മാത്രമാണ് എന്റെ മാനദണ്ഡം. അവരെല്ലാം നല്ല അഭിനേതാക്കളാണ്. കാസ്റ്റിംഗ് അഭിനയത്തിന്റെ പകുതിയാണ്’. അടൂര്‍ അഭിപ്രായപ്പെട്ടു. ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ പി കെ നായര്‍ ആണ്. ‘എന്റെ എല്ലാ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ അദ്ദേഹം തന്നെ ഏറെ ആകര്‍ഷിച്ചു’വെന്നും അടൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button