CinemaLatest NewsNEWS

വിഷ്‍ണു വിശാലിന്റെ ‘എഫ്ഐആര്‍’ രണ്ടാം ഭാഗം ഒരുങ്ങുന്നു

വിഷ്‍ണു വിശാല്‍ നായകനായി കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ചിത്രമായിരുന്നു ‘എഫ്ഐആര്‍’. മനു ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മനു ആനന്ദിന്റെ സംവിധാനത്തില്‍ പ്രിൻസ് പിക്ചേഴ്സ് നിര്‍മ്മിക്കുന്ന പുതിയ പ്രൊജക്റ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആ പ്രൊജക്റ്റ് ‘എഫ്ഐആര്‍ 2’ ആണ് എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അശ്വത് ആയിരുന്നു ‘എഫ്‍ഐആറി’ന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

Read Also:- കാന്താരയെ പ്രശംസിച്ച് കമൽഹാസൻ: വിലയേറിയ സമ്മാനത്തിന് നന്ദി അറിയിച്ച് റിഷഭ് ഷെട്ടി

അതേസമയം, ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും വിഷ്‍ണു വിശാലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എസ് ജെ സൂര്യയും ചിത്രത്തിലുണ്ടാകും. കാളിദാസ് ജയറാമാണ് ധനുഷിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലെ മറ്റൊരു പ്രധാന താരം. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കാൻ പോകുന്ന ചിത്രമായിരിക്കും ധനുഷ് സംവിധാനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button