CinemaComing SoonLatest NewsMovie Gossips

മകൾക്കൊപ്പം കാണുമോ? എന്ന വെല്ലുവിളി സ്വീകരിച്ച് ഷാരൂഖ് ഖാൻ: കുടുംബത്തോടൊപ്പം പത്താൻ കണ്ട് ഷാരൂഖ്

കുടുംബത്തോടൊപ്പം പത്താൻ സിനിമ കണ്ട് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. തന്റെ മകൾ സുഹാനയ്‌ക്കൊപ്പമാണ് ഷാരൂഖ് സിനിമ കാണാനെത്തിയത്. തിങ്കളാഴ്‌ച യാഷ് രാജ് ഫിലിംസ് ഓഫീസിൽ വെച്ചായിരുന്നു പ്രദർശനം. സുഹാനയെ കൂടാതെ, ഭാര്യ ഗൗരി ഖാനും മകൻ ആര്യൻ ഖാനും ഷാരൂഖിനൊപ്പം ഉണ്ടായിരുന്നു. തിങ്കളാഴ്‌ച വൈകുന്നേരത്തോടെയാണ് കുടുംബം സ്‌ക്രീനിങ്ങിനായി എത്തിയത്. മകളോടൊപ്പം പത്താൻ കാണണമെന്ന് മധ്യപ്രദേശ് സ്പീക്കർ ഗിരീഷ് ഗൗതം പറഞ്ഞതിന് ആഴ്ചകൾക്ക് ശേഷമായിരുന്നു ഇത് എന്നതും ശ്രദ്ധേയമാണ്.

പത്താനിലെ ഗാനരംഗം ഏറെ വിവാദമായിരുന്നു. ഇങ്ങനെയൊരു ​ഗാനരം​ഗമുള്ള സിനിമ മകൾക്കൊപ്പമിരുന്ന് കാണുമോ എന്ന് മധ്യപ്രദേശ് നിയമസഭ സ്പീക്കർ ​ഗിരീഷ് ​ഗൗതം രംഗത്തെത്തിയിരുന്നു. പത്താൻ ട്രെയിലറിൽ ദീപിക പദുക്കോൺ അണിഞ്ഞ കാവി ബിക്കിനിയെ ഗിരീഷ് ഗൗതം അടക്കമുള്ളവർ എതിർത്തിരുന്നു. ഷാരൂഖ് തന്റെ മകളോടൊപ്പം ഈ സിനിമ കാണണമെന്നും ഒരു ചിത്രം അപ്‌ലോഡ് ചെയ്യണമെന്നും മകളോടൊപ്പം ഇത് കാണുന്നുവെന്ന് ലോകത്തെ അറിയിക്കണമെന്നും അദ്ദേഹം എൻ.ഡി.ടി.വിയോട് പറഞ്ഞിരുന്നു. ഇതിനോടുള്ള മറുപടി കൂടിയായാണ് കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയതിലൂടെ ഷാരൂഖ് ഉദ്ദേശിച്ചതെന്നാണ് ആരാധകർ പറയുന്നത്.

ശനിയാഴ്ച ചിത്രത്തിന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിനുശേഷം, ഞായറാഴ്ചയാണ് ഷാരൂഖ് തിരിച്ചെത്തിയത്. ഷാരൂഖ് അടുത്തിടെ ട്വിറ്ററിൽ ഒരു ആസ്ക് മി എനിതിംഗ് സെഷൻ നടത്തിയിരുന്നു. ആശയവിനിമയത്തിനിടെ, ട്രെയിലറിനോട് കുടുംബം എങ്ങനെ പ്രതികരിച്ചുവെന്ന് ഒരു ആരാധകൻ ചോദിച്ചു. തന്റെ ഇളയ കുട്ടിയായ അബ്രാം ഖാന്റെ പ്രതികരണമാണ് താരം പങ്കുവെച്ചത്. അവൻ പറഞ്ഞു, ‘ചെറിയ കുട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ജെറ്റ് പാക്ക് സീക്വൻസാണ്…. വേറെ ഒരു ലോകത്തേക്ക് പോണത് പോലെ തോന്നിയെന്ന്’.

shortlink

Related Articles

Post Your Comments


Back to top button