BollywoodGeneralLatest NewsNEWS

നടി രാഖി സാവന്ത് അറസ്റ്റില്‍

പുതിയ ഡാന്‍സ് അക്കാദമിയുടെ ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെയാണ് താരത്തിന്റെ അറസ്റ്റ്

സിനിമാ ടെലിവിഷന്‍ താരം രാഖി സാവന്ത് അറസ്റ്റില്‍. നടി ഷേര്‍ലിന്‍ ചോപ്രയുടെ പരാതിയിലാണ് അറസ്റ്റ്. മുംബൈയിലെ അമ്പോലി പൊലീസ് ആണ് ചോദ്യം ചെയ്യലിനു പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാഖിയുടെ മുന്‍‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.

read also: മോഹന്‍ലാല്‍ നില്‍ക്കുന്ന സ്ഥലം താങ്കള്‍ക്ക് ഒരിക്കലും എത്തിപ്പെടാന്‍ സാധിക്കില്ല: അടൂരിനെതിരെ മേജര്‍ രവി

അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചതിനും ഷേര്‍ലിനെതിരെ മോശം ഭാഷ ഉപയോഗിച്ചതിനുമാണ് കഴിഞ്ഞ വര്‍ഷം രാഖി പരാതി നല്‍കുന്നത്. ഭര്‍ത്താവ് ആദില്‍ ഖാനൊപ്പം രാഖി ആരംഭിച്ച പുതിയ ഡാന്‍സ് അക്കാദമിയുടെ ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെയാണ് താരത്തിന്റെ അറസ്റ്റ്.

സംവിധായകന്‍ സാജിദ് ഖാനെതിരെ ഷേര്‍ലിന്‍ ചോപ്ര നടത്തിയ മി ടു പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദമാണ് പരാതിയ്ക്ക് പിന്നിൽ.

shortlink

Related Articles

Post Your Comments


Back to top button