GeneralLatest NewsMollywoodNEWS

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല, ജന്മം നല്‍കിയ അച്ഛന്റെ ജീവനെടുക്കാന്‍ ഞാന്‍ സമ്മതം കൊടുത്തു: ടിനി ടോം

അടുത്ത ബന്ധുക്കള്‍ ആരെങ്കിലും പറഞ്ഞാല്‍ മാത്രമേ ഞങ്ങള്‍ക്കിത് ചെയ്യാന്‍ പറ്റുകയുള്ളൂ

മലയാളത്തിന്റെ പ്രിയ നടനും കൊമേഡിയനുമാണ് ടിനി ടോം. ടെലിവിഷൻ ഷോകളിലും സജീവമായ താരം പിതാവുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ വിയോഗമാണെന്നും ടിനി ടോം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

read also: പേരും ജാതിയും ചോദിച്ചില്ല, നിലവിളക്കും കൊളുത്തി ബിന്ദുവിനെ കൂടെ കൂട്ടി: ഹൃദയസ്പർശിയായ കുറിപ്പുമായി ഹരീഷ് പേരടി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല. പിതാവ് നഷ്ടപ്പെട്ടപ്പോഴാണ് എനിക്കേറ്റവും അനാഥത്വം അനുഭവിച്ചത്. പിതാവ് കാത്തിരിക്കുന്നത് പോലെ എന്നെ ആരും കാത്തിരുന്നിട്ടില്ല. എന്റെ ഓര്‍മ്മയില്‍ അദ്ദേഹം എന്നെ ഉമ്മ വച്ചിട്ടില്ല. തിരിച്ച് ഞാനും ഉമ്മ കൊടുത്തിട്ടില്ല. ഒരു തിലകന്‍ ചേട്ടനായിരുന്നു എന്റെ അപ്പന്‍. അവസാനമായി എന്റെ പിതാവിനെ കണ്ട ഓര്‍മ്മ, ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ അദ്ദേഹം വെന്റിലേറ്ററില്‍ കിടക്കുമ്പോഴാണ്. എന്നെ നോക്കി മുഖത്തെ മാസ്‌ക്കെടുക്കാന്‍ പറഞ്ഞു. എടുത്തപ്പോള്‍ നാളെ നമുക്ക് വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞു. ഓക്കെയെന്ന് പറഞ്ഞു. പക്ഷേ ഡോക്ടര്‍ പറഞ്ഞു. വെറുതെ നീണ്ടു പോവുകയേയുള്ളൂവെന്ന് പറഞ്ഞു. എനിക്ക് വിശ്വസിക്കാനായില്ല.

അടുത്ത ബന്ധുക്കള്‍ ആരെങ്കിലും പറഞ്ഞാല്‍ മാത്രമേ ഞങ്ങള്‍ക്കിത് ചെയ്യാന്‍ പറ്റുകയുള്ളൂവെന്നും ടിനി അത് പറയണമെന്നും പറഞ്ഞു. എന്റെ ശരീരമാകെ മരവിച്ചുപോയി. എനിക്ക് ജന്മം നല്‍കിയ അച്ഛന്റെ ജീവനെടുക്കാന്‍ ഞാനാണ് സമ്മതം കൊടുക്കേണ്ടത്. വേണ്ട എന്ന് പറഞ്ഞാല്‍ ഇങ്ങനെ കിടക്കുകയേയുള്ളൂ. ഞാന്‍ ഓക്കെ പറഞ്ഞുവെന്നാണ് പറയുന്നത്. എന്താണ് പറഞ്ഞതെന്ന് എനിക്കോര്‍മ്മയില്ല. ആരോടും ഒന്നും പറയാതെ ഞാന്‍ ആ ചാപ്പലിന് മുന്നില്‍ പോയി കിടന്നു. പിന്നീട് അറിഞ്ഞു, അദ്ദേഹം മരിച്ചുവെന്ന്. അതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്, അനാഥത്വമാണ്. ‘-ടിനി പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button