GeneralLatest NewsMollywoodNEWS

പേരും ജാതിയും ചോദിച്ചില്ല, നിലവിളക്കും കൊളുത്തി ബിന്ദുവിനെ കൂടെ കൂട്ടി: ഹൃദയസ്പർശിയായ കുറിപ്പുമായി ഹരീഷ് പേരടി

അച്ഛനില്ലാത്ത ഈ 11 വർഷങ്ങളിലും കുടുംബത്തിലെ ഉത്തരം കിട്ടാത്ത വിഷയങ്ങളിലും അമ്മ അച്ഛന് കത്തെഴുതിയിരുന്നു

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ ഹരീഷ് പേരടി. മുപ്പത്തിനാല് വർഷങ്ങൾക്ക് മുൻപ് നഷ്ടമായ അച്ഛനെക്കുറിച്ചു ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. ‘അമ്മയെ പറ്റി പറയാതെ അച്ഛനെ ഓർക്കാൻ പറ്റില്ല. അച്ഛനില്ലാത്ത ഈ 11 വർഷങ്ങളിലും കുടുംബത്തിലെ ഉത്തരം കിട്ടാത്ത വിഷയങ്ങളിലും ഉത്തരം കിട്ടിയ വിഷയങ്ങളിലും അമ്മ അച്ഛന് കത്തെഴുതിയിരുന്നു എന്ന് മനസ്സിലായത് അമ്മ പോയതിനു ശേഷം അമ്മയുടെ ഡയറി കണ്ടെത്തിയപ്പോഴാണെന്ന്’ ഹരീഷ് പേരടി പറയുന്നു.

read also: ലോക സിനിമയിലെ ഏതൊരു നടനോടും ഒപ്പം നിൽക്കാൻ സാധിക്കുന്ന അഭിനയം: ടൊവിനോയ്ക്ക് ജന്മദിനാശംസകളുമായി ഡോ. ബിജു

കുറിപ്പ്

അച്ഛൻ പോയിട്ട് ജനുവരി 21 ന് 34 വർഷങ്ങളാവുന്നു…പിന്നെയും 11 വർഷങ്ങൾ കഴിഞ്ഞാണ് അമ്മ പോയത്…അമ്മയെ പറ്റി പറയാതെ അച്ഛനെ ഓർക്കാൻ പറ്റില്ല…അച്ഛനില്ലാത്ത ഈ 11 വർഷങ്ങളിലും കുടുംബത്തിലെ ഉത്തരം കിട്ടാത്ത വിഷയങ്ങളിലും ഉത്തരം കിട്ടിയ വിഷയങ്ങളിലും അമ്മ അച്ഛന് കത്തെഴുതിയിരുന്നു എന്ന് മനസ്സിലായത് അമ്മ പോയതിനു ശേഷം അമ്മയുടെ ഡയറി കണ്ടെത്തിയപ്പോഴാണ്…അതിൽ എന്നെ ഏറെ അത്ഭുതപ്പെടുത്തിയ വരികൾ എന്റെ കല്യാണത്തിന്റെ തൊട്ടുമുൻപ് എഴുതിയ വരികളാണ്..അത് ഏതാണ്ട് ഇങ്ങിനെയാണ്..”ഹരി അവന് ഇഷ്ടമുള്ള പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചു..ഞാൻ നോക്കാൻ പോയില്ല..ആരായാലെന്താ ഇവിടെ വരുമ്പോൾ കണ്ടാൽ മതിയെന്ന് പറഞ്ഞു”..അതെ പേരും ചോദിച്ചില്ല…ജാതിയും ചോദിച്ചില്ല…നിലവിളക്കും കൊളുത്തി ബിന്ദുവിനെ കൂടെ കൂട്ടി…വിളി കേൾക്കാൻ നിങ്ങളില്ലെങ്കിലും ഉറക്കെ വിളിക്കാൻ കൊതിയാവുന്നു…അച്ഛാ…അമ്മേ…🙏🙏🙏❤️❤️❤️

shortlink

Related Articles

Post Your Comments


Back to top button