GeneralLatest NewsMollywoodNEWSWOODs

പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളര്‍ത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സില്‍: സത്യൻ അന്തിക്കാട്

മഴവില്‍ക്കാവടിയുടെ ലൊക്കേഷന്‍ തേടി നടന്ന കാലത്ത് പഴനിയിലെ ഗ്രാമങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്

ലിജോ ജോസ് പെല്ലിശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തെ പ്രശംസിച്ച്‌ സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഉച്ചമയക്കത്തില്‍ കണ്ട ഒരു സ്വപ്നം പോലെയാണ് സിനിമ. മമ്മൂട്ടിയുടെ മികച്ച പ്രകടനം ഒരിക്കല്‍ കൂടി കാണാന്‍ സാധിച്ചെന്നും സത്യന്‍ അന്തിക്കാട് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പഴനിയില്‍ മഴവില്‍ക്കാവടിയുടെ ലോക്കേഷന്‍ തിരക്കി പോയിട്ടുണ്ട്. ആ ഗ്രാമ ഭംഗിയെ ലിജോ അതുപോലെ ഒപ്പിയെടുത്തിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.

read also: ഉമ്മ വെക്കാന്‍ നേരം താന്‍ തള്ളി, സങ്കടവും പേടിയുമൊക്കെ വന്നു: ട്രെയ്‌നില്‍ വച്ചുണ്ടായ ദുരനുഭവത്തെ കുറിച്ച് ശ്രീവിദ്യ

ഫേസ്ബുക്ക് പോസ്റ്റ്

നന്‍പകല്‍ നേരത്ത് മയക്കം” കണ്ടു. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ. എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞത്.

പണ്ട് ‘മഴവില്‍ക്കാവടി’യുടെ ലൊക്കേഷന്‍ തേടി നടന്ന കാലത്ത് പഴനിയിലെ ഗ്രാമങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ചോളവയലുകളും ഗ്രാമവാസികള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന കൊച്ചു വീടുകളും, രാപകലില്ലാതെ അലയടിക്കുന്ന തമിഴ്പാട്ടുകളും….

ആ ഗ്രാമഭംഗി മുഴുവന്‍ ലിജോ ഒപ്പിയെടുത്തിരിക്കുന്നു. മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാന്‍ സാധിച്ചു.
ജെയിംസിന്റെ നാടകവണ്ടി ഗ്രാമം വിട്ടുപോകുമ്പോള്‍ പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളര്‍ത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സില്‍! ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ്സു നിറഞ്ഞ സ്നേഹം

shortlink

Related Articles

Post Your Comments


Back to top button