BollywoodGeneralLatest NewsNEWSWOODs

ഗായകന്‍ കൈലാഷ് ഖേറിന് നേരെ കുപ്പിയേറ്, സംഭവം ഉത്സവത്തോട് അനുബന്ധിച്ചു നടന്ന സംഗീത പരിപാടിക്കിടയിൽ

ഉടന്‍ കര്‍ണാടക പൊലീസ് യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു

ചരിത്ര പ്രസിദ്ധമായ ഹംപി ഉത്സവത്തോട് അനുബന്ധിച്ചു നടന്ന സംഗീത പരിപാടിക്കിടെ ബോളിവുഡ് ഗായകനും സൂഫി സംഗീതഞ്ജനുമായ കൈലാഷ് ഖേറിന് നേരെ കുപ്പിയേറ്. കന്നഡ ഗാനം പാടണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് യുവാക്കള്‍ ഗായകന് നേരെ കുപ്പി എറിഞ്ഞത്.

read also: പ്രിയദർശന്റെ പിറന്നാൾ ആഘോഷ വേളയിൽ രാജസ്ഥാനിൽ നിന്നും മോഹൻലാലിന്റെ സർപ്രൈസ്

ഉടന്‍ കര്‍ണാടക പൊലീസ് യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു. കൈലാഷിന്റെ പരിപാടിയുടെ തുടക്കം മുതല്‍ കന്നഡ ഗാനങ്ങള്‍ പാടണമെന്ന് യുവാക്കള്‍ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രകോപിതരായ രണ്ടു പേര്‍ വേദിയിലേക്ക് കുപ്പികള്‍ എറിയുകയായിരുന്നു.

shortlink

Post Your Comments


Back to top button