CinemaLatest NewsNEWS

പ്രണയത്തിന്റെ വേറിട്ട വഴികളിലൂടെ ‘ക്രിസ്റ്റി’

യുവനിരയിലെ ഏറെ ജനപ്രിയ താരമായ മാത്യു തോമസ്സും മാളവികാ മോഹനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ക്രിസ്റ്റി’ എന്ന ചിത്രം ഇതിനകം യുവാക്കളുടെ ഇടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. ഈ ചിത്രത്തിന്റെ ടീസർ പുറത്തുവന്നപ്പോൾ വന്ന പ്രതികരണം അത്തരത്തിലുള്ളതാണ്. ഒരു മില്യൻ ടീസർ കടന്ന് ഒന്നാമതെത്തിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ ടീസർ പ്രേക്ഷക മനസ്സിനെ കീഴടക്കിയിരിക്കുന്നത്.

നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനം ചേർന്നാണ്.

ബെന്യാമിൻ – ജിആർ ഇന്ദുഗോപൻ എന്നിവരുടെ തിരക്കഥ

മലയാള സാഹിത്യത്തിലെ ഏറ്റവും പ്രഗത്ഭരായ ബെന്യാമിനും ജി.ആർ.ഇന്ദുഗോപനും ചേർന്ന് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിക്കുന്നത്. ഈ ചിത്രത്തിൻ്റെ ഏറെ ആകർഷക ഘടകമാണ്. അത്യപൂർവമായ ഒരു ഒത്തുചേരലാണിത്. തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരു തികഞ്ഞ പ്രണയ കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം.

ഒരു തീരപ്രദേശത്തിന്റെ സംസ്ക്കാരവും, ജീവിതവും തികച്ചും റിയലിസ്റ്റിക്കായി പറയുമ്പോൾത്തന്നെ യുവത്വത്തിന്റെ വികാരവായ്പ്പുകൾക്ക് ഏറെ പ്രാധാന്യം നൽകിയുമാണ് ഈ ചിത്രത്തിന്റെ അവതരണം. യൂത്തിന്റെ കാഴ്പ്പാടുകൾക്ക് ഏറെ പ്രാധാന്യം നൽകി നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. എത്ര പറഞ്ഞാലും ഉറവ വറ്റാത്ത ഒരു വിഷയമാണ് പ്രണയം.

ഓരോ കഥക്കും പ്രത്യേകതകളുണ്ട്. ഈ ചിത്രത്തിനും അങ്ങനെയൊരു പ്രത്യേകതയുണ്ട്. അതാണ് ഈ ചിത്രത്തെ മുന്നോട്ട് നയിക്കുന്നതും. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ് കുറുപ്പ്, സ്മിനു സിജോ, മഞ്ജു പത്രോസ്, വീണാ നായർ, എന്നിവരും പ്രധാന താരങ്ങളാണ്.
കഥ – ആൽവിൻ ഹെൻറി.

Read Also:- ഷഹബാസ് അമന്റെ ആലാപനത്തിൽ ഇരട്ടയിലെ ആദ്യ ഗാനം റിലീസായി

ഗോവിന്ദ് വസന്തയുടെ സംഗീതം

പ്രശസ്ത തമിഴ്‌ സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അൻവർ അലി, വിനായക് ശശികുമാർ എന്നിവരുടേതാണ് വരികൾ. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണവും മനു ആന്റണി എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – സുജിത് രാഘവ്.
മേക്കപ്പ – ഷാജി പുൽപ്പള്ളി.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ഷെല്ലി ശ്രീസ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രദീപ് ഗോപിനാഥ്, വിജയ് ജി.എസ്.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സെൻട്രൽ പിക്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു
വാഴൂർ ജോസ്.
ഫോട്ടോ സിനറ്റ് സേവ്യർ.

shortlink

Related Articles

Post Your Comments


Back to top button