GeneralKollywoodLatest NewsNEWSWOODs

അദ്ദേഹത്തിന് പ്രത്യേക ദിവ്യശക്തിയുണ്ട്, നടിയ്‌ക്കൊപ്പം ലൈംഗിക വിവാദത്തിലായ നിത്യാനന്ദയെ പുകഴ്ത്തി നടി മീര

അദ്ദേഹത്തെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്

ലൈംഗിക വിവാദത്തിൽപ്പെട്ട ആൾദൈവമാണ് നിത്യാനന്ദ സ്വാമി. കൈലാസ എന്ന സ്വന്തം സാമ്രാജ്യം സ്ഥാപിച്ചു കഴിയുന്ന നിന്ത്യാനന്ദയ്ക്ക് ഭക്തർ ഏറെയാണ്. നടി രഞ്ജിതയുമായുള്ള സ്വാമിയുടെ സ്വകാര്യ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിവാദത്തിലായ സ്വാമി അറസ്റ്റിൽ ആകുകയും ചെയ്തിരുന്നു.

read also: ‘ഉണ്ണി മുകുന്ദനെ കൂവാൻ ആളെ വിട്ടു’: അഖിൽ മാരാരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി റോബിൻ രാധാകൃഷ്ണൻ

സ്വാമിയെക്കുറിച്ച് നടി മീര മിഥുൻ പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. ‘നിത്യാനന്ദയ്ക്ക് പ്രത്യേക ദിവ്യശക്തിയുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്’ എന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞു.  കൈലാസം സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു.  ഇതാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button