Latest NewsNEWS

മകളെ മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും ഔദ്യോഗികമായി പരിചയപ്പെടുത്തി നടി പ്രിയങ്ക ചോപ്ര

മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും തങ്ങളുടെ മകളെ ഔദ്യോഗികമായി പരിചയപ്പെടുത്തി നടി പ്രിയങ്ക ചോപ്ര ജോനാസും ഭര്‍ത്താവ് നിക്ക് ജോനാസും. പ്രിയങ്ക നേരത്തെ മാൽതി മേരിയുടെ നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നെങ്കിലും മുഖം വെളിപ്പെടുത്തിയിരുന്നില്ല. ഹൃദയ ചിഹ്നം കൊണ്ട് മുഖം മറച്ച ശേഷമാണ് നടി സാധാരണയായി മകളുടെ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നത്.

ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളായ പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും 2022 ജനുവരി 15-നാണ് വാടക ഗർഭധാരണത്തിലൂടെ മകളെ വരവേറ്റത്. മാൽതി മേരി ചോപ്ര ജോനാസ് എന്നാണ് മകളുടെ പേര്.

നിക്ക് ജോനാസിന്റേയും സഹോദരൻമാരുടേയും മ്യൂസിക് ബാൻഡായ ജോനാസ് ബ്രദേഴ്സിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പ്രിയങ്കയുടെ മടിയിൽ ഇരുന്ന് കുസൃതി കാണിക്കുന്ന മാൽതിയാണ് ചിത്രങ്ങളിലുള്ളത്. നിക്കിന്റെ സഹോദരങ്ങളായ കെവിന്റേയും ജോയുടേയും ഭാര്യമാരായ ഡാനിയേല ജോനാസും സോഫി ടേണറും പരിപാടിക്കെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button