InterviewsLatest NewsNEWS

നിങ്ങളിൽ ആരാണ് ഭർത്താവ് എന്നാണ് ചിലരുടെ ചോദ്യം; മലയാളികൾ മനഃപൂര്‍വ്വം അവഹേളിക്കുന്നുവെന്ന് കൊറിയന്‍ മല്ലു

ടിക് ടോകിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ. സനോജ് റെജിനോള്‍ഡ്. ടിക് ടോകില്‍ കൊറിയന്‍ മല്ലു എന്ന പേരില്‍ അറിയപ്പെടുന്ന സനോജ് ശരിക്കും കൊറിയയില്‍ സയന്റിസ്റ്റാണ്. ബിഗ് ബോസ്സിന്റെ വരാനിരിക്കുന്ന സീസണിൽ ഇയാളും പങ്കെടുക്കാൻ സാധ്യതയുള്ളതായിട്ടാണ് പറഞ്ഞ് കേള്‍ക്കുന്നത്. സമൂഹത്തില്‍ നിന്നും തനിക്ക് നേരിടേണ്ടി വരുന്ന അധിഷേപങ്ങളെ പറ്റി 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഡോക്ടര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഡോ. സനോജിന്റെ വാക്കുകൾ :-

‘സൗത്ത് കൊറിയയില്‍ സയന്റിസ്റ്റായി ജോലി ചെയ്യുകയാണ് ഞാന്‍. 2013 മുതല്‍ അവിടെയാണ്. കേരളത്തില്‍ നിന്നും പോവുന്ന സമയത്തുള്ള ഞാനും ഇപ്പോഴത്തെ ഞാനും തമ്മില്‍ ഒത്തിരി വ്യത്യാസമുണ്ട്. എന്റെ ചിന്താഗതികളിലും ആ വ്യത്യാസം പ്രകടമാണ്. ആ ട്രാന്‍സ്ഫര്‍മേഷന്‍ ഞാന്‍ മന:പ്പൂര്‍വ്വം ചെയ്തതാണ്. ഇത്രയും ട്രാന്‍സ്ഫര്‍മേഷന്‍ ഇല്ലാത്ത സമയത്ത് എനിക്ക് വന്ന ദുരനുഭവങ്ങള്‍, സൈബര്‍ ബുള്ളിയിംഗ്, പല രീതിയിലുള്ള ബോഡി ഷെയ്മിംഗ്. അത് കാരണമാണ് ഞാന്‍ ഇങ്ങനെയൊരു ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്താമെന്ന തീരുമാനം എടുത്തത്.

ടിക് ടോകിന് ശേഷം ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്. പക്ഷേ മൊത്തതിലുള്ള മാറ്റത്തിന് സമയം എടുക്കും. നിങ്ങളൊരു ട്രാന്‍സ്ജന്‍ഡറാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ആ വാക്ക് ഉപയോഗിക്കുന്നത് തന്നെ വളരെ മോശമായ രീതിയിലാണ്. പിന്നെ നീ പെണ്ണാണോ എന്ന് ചോദിക്കുന്നവരുണ്ട്. അങ്ങനെ ചോദിക്കുന്നതിന്റെ അര്‍ഥം എനിക്ക് മനസിലാവുന്നില്ല. നിന്നെ കണ്ടാല്‍ പെണ്‍കുട്ടിയെ പോലെയുണ്ട്. നീ സര്‍ജറി ചെയ്യണം എന്നൊക്കെ എന്നെ കാണുമ്പോള്‍ പറയുന്നവരുണ്ട്.

മലയാളികളുടെ ചിന്തയില്‍ സ്ത്രീയുടെയും പുരുഷന്റെയും രൂപത്തെ കുറിച്ച് ചില ചിന്തകളുണ്ട്. അതില്‍ നിന്നും വിഭിന്നമായി ആരെയെങ്കിലും കണ്ടാല്‍ അവരെ മനഃപൂര്‍വ്വം അവഹേളിക്കണമെന്നതാണ് ചിലരുടെ ചിന്ത. പലരും വീഡിയോസ് കണ്ടാണ് എന്നെ ജഡ്ജ് ചെയ്യുന്നത്. സ്ത്രീരൂപത്തില്‍ വന്നാല്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് പറയും. എല്ലാവരും മനുഷ്യരാണ്. എന്നാല്‍ ഞാനും ഭാര്യയും മോനുമുള്ള ഫോട്ടോ ഇട്ടപ്പോള്‍ ഇതിലാരാണ് ഹസ്ബന്‍ഡ് ആരാണ് വൈഫ് എന്ന് ചോദിച്ചവരുണ്ട്. ഞങ്ങളില്‍ ആരാണ് ഭര്‍ത്താവെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം, എന്നിട്ടാണ് ഇത്തരം ചോദ്യങ്ങള്‍. ഞങ്ങള്‍ മനുഷ്യരാണെന്ന മറുപടിയാണ് അന്ന് ഞാന്‍ കൊടുത്തത്’.

shortlink

Related Articles

Post Your Comments


Back to top button