CinemaLatest NewsMovie Gossips

സുമിത്രയും രോഹിത്തും ഒന്നിക്കുന്നു, മുഹൂർത്തം രാത്രി എട്ടിനും എട്ടരയ്ക്കും: വൈറലായി കല്ല്യാണ പരസ്യം

തിരുവനന്തപുരം: ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയൽ ആണ് കുടുംബവിളക്ക്. പ്രേക്ഷകര്‍ കാത്തിരുന്ന സുമിത്രയുടെ രണ്ടാം വിവാഹം പുതിയ എപ്പിസോഡില്‍ നടക്കും. ഇതിന്‍റെ ഭാഗമായി പത്രത്തില്‍ നല്‍കിയ കല്ല്യാണ പരസ്യം സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. ഇന്ന് രാത്രി എട്ടിനും എട്ടരയ്ക്കുമുള്ള മുഹൂർത്തത്തിലാണ് ഇരുവരുടെയും വിവാഹം.

സുമിത്ര-രോഹിത്ത് സേവ് ദ ഡേറ്റ് വീഡിയോ, സുമിത്രയ്‌ക്കൊപ്പമുള്ള പഴയ ചിത്രം നോക്കി ഇരിക്കുന്ന മുന്‍ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ്, ഹല്‍ദി ആഘോഷത്തിന് തയ്യാറെടുക്കുന്ന ശ്രീനിലയം ഇങ്ങനെ വിവിധ കാഴ്ചകള്‍ സുമിത്ര രോഹിത്ത് വിവാഹത്തിന്‍റെ പ്രമോകളായി ഇതിനകം സീരിയല്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

മലയാളത്തിലെ ടെലിവിഷനില്‍ ഏറ്റവും ജനപ്രിയമായ ടിവി സീരിയലുകളില്‍ ഒന്നാണ് കുടുംബ വിളിക്ക്. ഭര്‍ത്താവില്‍ നിന്നും അവഗണന നേരിട്ട് ഇരുപത്തിയഞ്ച് വര്‍ഷത്തോളം ജീവിച്ച സുമിത്ര എന്ന വീട്ടമ്മയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ കഥയാണ് സീരിയല്‍ പറയുന്നത്. ബുധനാഴ്ചയാണ് വിവാഹ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്.

 

 

shortlink

Post Your Comments


Back to top button