InterviewsLatest NewsNEWS

ഈ സമൂഹത്തിൽ പുരുഷനായിട്ട് ജീവിക്കാനും സ്ത്രീയായിട്ട് ജീവിക്കാനും എളുപ്പമല്ല : ലെന

25 വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ് ലെന. സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് സിനിമയ്ക്ക് പുറമെ സീരിയലുകളിലും തന്റേതായ ഇടം നേടാൻ ലെനയ്ക്കായിട്ടുണ്ട്. 1998 ൽ ജയരാജ് സംവിധാനം ചെയ്ത ‘സ്‌നേഹം’ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ലെന ലാൽ ജോസ് സംവിധാനം ചെയ്ത. ‘രണ്ടാം ഭാവ’ത്തിലൂടെയാണ് ആദ്യമായി നായികയാകുന്നത്. ഇവിടെ പുരുഷനായിട്ട് ജീവിക്കാനും സ്ത്രീയായിട്ട് ജീവിക്കാനും എളുപ്പമല്ലെന്ന് പറയുകയാണ് ലെന പോപ്പർ സ്റ്റോപ്പ് മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ.

ലെനയുടെ വാക്കുകൾ :-

‘ഈ സമൂഹത്തിൽ പുരുഷനായിട്ട് ജീവിക്കാനും സ്ത്രീയായിട്ട് ജീവിക്കാനും എഴുപ്പമല്ല. രണ്ടിനും അതിന്റേതായ കഷ്ടപ്പാടുകൾ ഉണ്ട്. പുരുഷന്മാർക്ക് കരയാൻ പാടില്ല. കരഞ്ഞാൽ അവർ ദുർബലരാണെന്ന് അർത്ഥം. എന്ത് കഷ്ടമാണെന്ന് നോക്കണം. മനുഷ്യന്മാർ ആയാൽ കരയില്ലേ. അതുപോലെയാണ് സ്ത്രീകളുടെ കാര്യത്തിലും സ്ത്രീകൾക്ക് ഒരുപാട് ധൈര്യം പാടില്ല. കുറച്ച് സ്ത്രൈണത ഒക്കെ കാണിക്കണ്ടേ എന്നാവും. എല്ലാത്തിനും അതിന്റേതായ കുറച്ച് ക്ലീഷേ സാധനങ്ങളും സ്റ്റീരിയോടൈപ്പുകളും ഉണ്ട്.

നമ്മൾ ഇപ്പോൾ എത്തി നിൽക്കുന്ന 2023 ൽ ലിംഗവ്യത്യാസങ്ങൾ കളയാനാണ് നോക്കേണ്ടത്. മനുഷ്യനെ മനുഷ്യനായിട്ട് കാണുക എന്നതാണ് എനിക്ക് തോന്നിയിട്ടുള്ള ഏറ്റവും വലിയ കാര്യം. ഞാൻ എന്നെ മെയിൽ ഡൊമിനേറ്റഡ് വേൾഡിലെ ഒരു സ്ത്രീയെന്ന രീതിയിൽ കാണാൻ നോക്കാറില്ല. ഞാൻ ഒരു മനുഷ്യനാണ് കുറെ മനുഷ്യർക്കിടയിൽ. എല്ലാവര്ക്കും അവരവരുടേതായ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഉണ്ട്. എല്ലാവരും ഒരു ഗ്രൂപ്പ് ആയിട്ടാണ് ജീവിച്ചു പോകുന്നത്. എന്തിനേക്കാളും വലിയ വാക്കാണ് ബഹുമാനമെന്നത്. അത് പരസ്പരം നൽകുന്നുണ്ടെങ്കിലും അവിടെ ലിംഗ വ്യത്യാസങ്ങൾ ഒന്നും അല്ല.

കുടുംബജീവിതത്തിലും അത് തന്നെയാണ്. ബഹുമാനം ഇല്ലാത്തിടത്ത് സ്നേഹം തന്നെ ഉണ്ടാവില്ല. എല്ലാ ജീവജാലങ്ങളോടും ബഹുമാനമായിരിക്കണം എന്തിന്റെയും അടിത്തറ. അതിന്റെ മുകളിൽ കെട്ടിപ്പൊക്കിയാലേ എന്തും നന്നാവുകയുള്ളൂ. നമ്മൾ സ്ഥിരം കാണുന്ന ആളായാലും വല്ലപ്പോഴും കാണുന്ന ആളായാലും വീട്ടിലെ ആളായാലും തരേണ്ട ഒരു ബഹുമാനം ഉണ്ട്. അത് എല്ലാവരും വിചാരിച്ച് കഴിഞ്ഞാൽ ജീവിതം തന്നെ രസമായിരിക്കും. ബഹുമാനമില്ലാത്തിടത്ത് നിന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇതെല്ലാം ബേസിക്കായ കാര്യങ്ങളാണ്. ഒരാൾക്ക് ബഹുമാനമില്ലായ്മ തോന്നുന്നുണ്ടെങ്കിൽ അയാൾ അത് പറഞ്ഞില്ലെങ്കിലും നമ്മുക്ക് മനസിലാകും. നമ്മൾ അത്രയും വികാരജീവികൾ ആണല്ലോ മനുഷ്യർ.’

 

shortlink

Related Articles

Post Your Comments


Back to top button