GeneralLatest NewsMollywoodNEWSWOODs

ജീവിതത്തില്‍ ഞാൻ ചെയ്ത പുണ്യം മരിക്കുന്നതു വരെ അമ്മയെ നന്നായി നോക്കിയെന്നതാണ്: വികാരഭരിതനായി എംജി ശ്രീകുമാര്‍

എംജി ശ്രീകുമാറിന്റെ പിതാവ് പ്രശസ്ത സംഗീതഞ്ജനായ മലബാര്‍ ഗോപാലനാണ്

മലയാളികളുടെ പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനുമായ എംജി ശ്രീകുമാര്‍ തന്റെ അമ്മയെക്കുറിച്ച് വികാരഭരിതനായി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

ടോപ് സിംഗറില്‍ അമ്മയെക്കുറിച്ച്‌ മത്സരാര്‍ത്ഥി പാടിയപ്പോഴായിരുന്നു അദ്ദേഹം അമ്മയെക്കുറിച്ച്‌ വാചാലനായത്. ‘പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് കാര്യങ്ങളുണ്ട് അമ്മയെക്കുറിച്ച്‌. ജന്മം തന്ന അമ്മയ്ക്ക് ഒരുപാട് നന്ദി. എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്‌തൊരു നന്മ എന്ന് പറയുന്നത് മരിക്കുന്നത് വരെ ഞാന്‍ അമ്മയെ നന്നായിട്ട് നോക്കി’- വികാരഭരിതനായി എംജി ശ്രീകുമാര്‍ പറഞ്ഞു. ലേഖയ്ക്കും അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ എല്‍ഇഡി വാളില്‍ കാണിച്ചിരുന്നു.

read also:വിവാഹബന്ധം വേര്‍പിരിയുമ്പോള്‍ സ്ത്രീകള്‍ മാത്രമാണ് സമൂഹത്തിന് മുന്നില്‍ കുറ്റക്കാര്‍: മീര വാസുദേവന്‍

എംജി ശ്രീകുമാറിന്റെ പിതാവ് പ്രശസ്ത സംഗീതഞ്ജനായ മലബാര്‍ ഗോപാലനാണ്. ഹരികഥാ കാലാകാരിയായ കമലാക്ഷിയമ്മയാണ് അമ്മ. മലയാള സിനിയിലെ പ്രമുഖ സംഗീതജ്ഞരായ എം.ജി രാധാകൃഷ്ണനും കെ.ഓമനക്കുട്ടിയുമാണ് സഹോദരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button