
നവാസുദ്ദീന്‍ സിദ്ദിഖിക്കും കുടുംബത്തിനും എതിരെ ഗാർഹികപീഡന പരാതിയുമായി ഭാര്യ ആലിയ സിദ്ധിഖ്. തന്റെ കക്ഷിയായ ആലിയ സിദ്ദിഖിക്ക് നടനും കുടുംബവും ഭക്ഷണമോ ശൗചാലയമോ വിശ്രമിക്കാന്‍ കിടക്കയോ നല്‍കിയില്ലെന്ന് ആലിയയുടെ അഭിഭാഷകന്‍ അഡ്വ. റിസ്വാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് തന്റെ കക്ഷിയായ ആലിയക്കെതിരെ നവാസുദ്ദീന്‍ സിദ്ദിഖിയുടെ കുടുംബം ചുമത്തിയത്. പോലീസിനെ ഉപയോഗിച്ച് ആലിയയെ അറസ്റ്റ് ചെയ്ത് ഭീഷണിപ്പെടുത്തി. എല്ലാ ദിവസവും വൈകിട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നു. നവാസുദ്ദീന്‍ സിദ്ദിഖിയും കുടുംബവും കഴിഞ്ഞ ഒരാഴ്ചയായി ആലിയ സിദ്ദിഖിക്ക് ഭക്ഷണമോ കിടക്കയോ നല്‍കുകയോ ശൗചാലയം ഉപയോഗിക്കാന്‍ അനുവദിക്കുകയോ ചെയ്തിട്ടില്ല. അവരെ നിരീക്ഷിക്കാന്‍ നിരവധി പുരുഷ കാവല്‍ക്കാരെ നിയോഗിച്ചിരിക്കുകയാണ്. കൂടാതെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കൊപ്പം കഴിയുന്ന മുറിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്’ അഭിഭാഷകന്‍ തന്റെ പ്രസ്താവനയിൽ പറഞ്ഞു. രണ്ടു ദിവസം മുമ്പ് സമാനമായ കാര്യങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആലിയ ഉന്നയിച്ചിരുന്നു.
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തന്റെ കക്ഷിയുടെ മാന്യത അപമാനിക്കപ്പെട്ടപ്പോഴും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും വന്നിട്ടില്ല എന്നതാണ് വസ്തുത എന്നും ഐപിസി സെക്ഷന്‍ 509 പ്രകാരം തന്റെ കക്ഷി രേഖാമൂലം നല്‍കിയ പരാതിയില്‍ പൊലീസ് കേസ് നടപടി എടുത്തില്ലെന്നും അഭിഭാകന്‍ പറയുന്നുണ്ട്.
Post Your Comments