GeneralLatest NewsNEWS

നിങ്ങള്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രമിതാ; പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷയും വിജയ്‌യും ഒന്നിക്കുന്നു

വര്‍ഷങ്ങള്‍ക്കു ശേഷം തൃഷയും വിജയ്‌യും വീണ്ടും ഒന്നിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 2008ല്‍ പുറത്തിറങ്ങിയ ‘കുരുവി’ എന്ന ചിത്രത്തിനു ശേഷം ഇരുവരും ചില കാരണങ്ങളാല്‍ ഒന്നിച്ച്‌ സ്ക്രീനിലെത്തിയില്ല. പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’ ലൂടെ താരങ്ങള്‍ വീണ്ടും ഒന്നിക്കുകയാണ്.

‘ദളപതി67’ല്‍ തൃഷ എത്തുമോ എന്ന ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ കുറച്ചു ദിവസങ്ങളായി ഉയര്‍ന്നത്. ഷൂട്ടിങ്ങിന്റെ ഭാഗമായി കശ്‌മീരിലെത്തിയ അണിയറപ്രവര്‍ത്തകരുടെ ലിസ്റ്റില്‍ തൃഷയുടെ പേരും ഉണ്ടായിരുന്നു. ഒടുവില്‍ നിര്‍മാതാക്കള്‍ തന്നെ ട്വിറ്ററിലൂടെ ചിത്രത്തില്‍ തൃഷയും ഉണ്ടാകുമെന്ന കാര്യം പറയുകയായിരുന്നു.

‘ദളപതി67’ന്റെ പൂജയുടെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തൃഷ തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘നിങ്ങള്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രമിതാ’ എന്ന കുറിപ്പോടെ ഇരുവരും ഒന്നിച്ച്‌ പൂജയില്‍ പങ്കെടുക്കുന്ന ചിത്രമാണ് തൃഷ ഷെയര്‍ ചെയ്‌തത്. ഗോള്‍ഡന്‍ പെയര്‍ എന്നാണ് കമന്റ് ബോക്‌സില്‍ ആരാധകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, മിഷ്‌കിന്‍, ഗൗതം മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യൂ തോമസ്, പ്രിയ ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം ഒരുക്കുന്നത്.

 

.

 

 

 

shortlink

Related Articles

Post Your Comments


Back to top button