GeneralLatest NewsNEWS

പഴയ സിനിമകള്‍ കാണുമ്പോഴാണ് ജഗതിയുടെയും ഇന്നസെന്റിന്റെയും മികവ് കണ്ട് തരിച്ചു പോകുന്നത് : മോഹന്‍ ജോസ്

മലയാളികളുടെ പ്രിയ താരങ്ങളായ ജഗതിയ്ക്കും ഇന്നസെന്റിനുമൊപ്പം അഭിനയിച്ച സിനിമാ ഓർമ്മകൾ പങ്കുവെച്ച് പ്രശസ്ത സിനിമാതാരം മോഹന്‍ ജോസ്. ഇരുവരുടെയും കൂടെ അഭിനയിച്ച ഓര്‍മ്മകളിലേക്ക് തിരഞ്ഞു നടക്കുകയാണ് താരം.

താരത്തിന്റെ വാക്കുകൾ :

‘പഴയ സിനിമകള്‍ ആവര്‍ത്തിച്ച്‌ കാണുമ്പോഴാണ് ജഗതിയുടെയും ഇന്നസെന്റിന്റെയും സര്‍ഗ്ഗാത്മതയുടെ മികവ് കണ്ട് തരിച്ചു പോകുന്നത്. രണ്ടുപേരോടുമൊപ്പം ഒരുമിച്ച്‌ പ്രവര്‍ത്തിക്കാനും ഇടപഴകാനും കഴിഞ്ഞ ആ നല്ല നാളുകള്‍ സുഖമുള്ള ഓര്‍മ്മകളായി ശേഷിക്കുന്നു. അവരെപ്പോലുള്ള പ്രതിഭകളുടെ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം വരും തലമുറയ്ക്ക് ഉണ്ടാകുമോ?’

ജഗതി ശ്രീകുമാറിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് കണ്ട വര്‍ഷമാണ് കടന്നുപോകുന്നത്. ‘സിബിഐ 5: ദി ബ്രെയിന്‍’ എന്ന ചിത്രത്തിലാണ് നടനെ ഒടുവിലായി കണ്ടത്.

shortlink

Related Articles

Post Your Comments


Back to top button