GeneralLatest NewsNEWSTeasers

‘എങ്കിലും ചന്ദികേ’ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടു

ഒരു വിവാഹത്തിൻ്റെ പേരിൽ ഒരു ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ‘എങ്കിലും ചന്ദ്രികേ’. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രം ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്നു. ചിത്രത്തിൻ്റെ പ്രധാന ഘടകമായ വിവാഹത്തിൻ്റെ വിഷയങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നതെന്ന് ട്രയിലറിൽ നിന്നും മനസ്സിലാക്കാം. ആ മൂഡ് നിലനിർത്തിയിരിക്കുന്നു.

മലബാറിന്റെ പശ്ചാത്തലത്തിൽ ആ നാടിന്റെ സംസ്ക്കാരത്തിനും, നഷ്ടാനുഭവങ്ങൾക്കുമൊക്കെ ഏറെ പ്രാധാന്യം നൽകിയാണ് ഈ ചിത്രത്തിന്റെ അവതരണം. പ്രധാനമായും മൂന്ന് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നീങ്ങുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജുക്കുറുപ്പ് എന്നിവരാണ്. നിരഞ്ജനയും തൻവി റാമുമാണ് നായികമാർ. അശ്വിൻ, മണിയൻ പിള്ള രാജു, രാജേഷ് ശർമ്മ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

തിരക്കഥ – ആദിത്യൻ ചന്ദ്രശേഖരൻ, അർജുൻ നാരായണൻ, ഗാനങ്ങൾ – വിനായക് ശശികുമാർ, സംഗീതം – ഇഫ്തി, ഛായാഗ്രഹണം – ജിതിൻ സ്റ്റാൻസിലോസ്, എഡിറ്റിംഗ് – ലിജോ പോൾ, മേക്കപ്പ് – സുധി, കോസ്റ്റ്യും, ഡിസൈൻ – സ്റ്റെഫി സേവ്യർ, കലാസംവിധാനം – ത്യാഗു, പ്രൊഡക്ഷൻ മാനേജര് – കല്ലാർ അനിൽ, പ്രൊഡക്ഷൻ എക്സിക്യട്ടീവ് – ഷിബു പന്തലക്കോട്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ. ഫെബ്രുവരി പത്തിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

.

shortlink

Post Your Comments


Back to top button