InterviewsLatest NewsNEWS

മാളികപ്പുറത്തിന്റെ കഥ കേട്ടപ്പോള്‍ത്തന്നെ കഥാപാത്രത്തിനു വേണ്ടി മാറ്റം വരുത്തണമെന്ന് വിചാരിച്ചു: ആല്‍ഫി പഞ്ഞിക്കാരന്‍

ശിക്കാരി ശംഭു എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നു വന്ന നടിയാണ് ആല്‍ഫി പഞ്ഞിക്കാരന്‍. തുടർന്ന് സണ്‍ഡേ ഹോളിഡേ, വള്ളിക്കുടിലിലെ വെള്ളക്കാരന്‍ തുടങ്ങി മാളികപ്പുറം ചിത്രത്തിലെ ദേവനന്ദയുടെ അമ്മ വേഷത്തിൽ വരെ എത്തിനിൽക്കുന്നു ആൽഫിയുടെ അഭിനയജീവിതം. നല്ല കഥാപാത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിനൊടുവില്‍ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വിജയം സമ്മാനിച്ച്‌ മാളികപ്പുറം യാത്ര തുടരുന്നു. മാളികപ്പുറത്തിന്റെ കഥ കേട്ടപ്പോള്‍ത്തന്നെ കഥാപാത്രത്തിനുവേണ്ടി എന്തെങ്കിലും മാറ്റം വരുത്തണമെന്ന് വിചാരിച്ച് അഞ്ചുകിലോ ശരീരഭാരം കൂട്ടി എന്നാണ് ആൽഫി പറയുന്നത്.

ആല്‍ഫിയുടെ വാക്കുകൾ :

മാളികപ്പുറത്തിന്റെ കഥ കേട്ടപ്പോള്‍ത്തന്നെ കഥാപാത്രത്തിനു വേണ്ടി എന്തെങ്കിലും മാറ്റം വരുത്തണമെന്ന് വിചാരിച്ചു. അഞ്ചുകിലോ ശരീരഭാരം കൂട്ടി. സിനിമയിലെ ആദ്യ അമ്മ വേഷം. അതും എട്ടു വയസുകാരിയുടെ അമ്മ. അപ്പോള്‍ അതിനനുസരിച്ചുള്ള ശാരീരിക വ്യത്യാസം വേണമല്ലോ. മേക്കപ്പിലും കോസ്റ്റ്യൂമിലും മാറ്റം കൊണ്ടുവരാന്‍ അവര്‍ ശ്രമം നടത്തിയത് വിജയിച്ചു. നെഞ്ച് നോവിക്കുന്ന ഒരുപാട് മുഹൂര്‍ത്തങ്ങളുള്ള സീനുകള്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്.കല്ലുവിനെ അവതരിപ്പിച്ച ദേവനന്ദയെയും എന്നെയും കണ്ടാല്‍ യഥാ‌ര്‍ത്ഥ അമ്മയും മകളുമാണെന്ന് ആളുകള്‍ കരുതി. ലൊക്കേഷനില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അതെല്ലാം സൗമ്യയെയും കല്ലുവിനെയും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് കരുതുന്നു. കല്ലുവിന്റെ അമ്മയായി ഇപ്പോള്‍ അറിയപ്പെടുന്നു. മികച്ച വിജയം നേടുന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇതിലും വലിയ സന്തോഷമില്ല.

മൂന്നുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് മാളികപ്പുറത്തില്‍ അഭിനയിക്കുന്നത്. നല്ല സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹിച്ചു, പ്രാര്‍ത്ഥിച്ചു. അതിന്റെ ഗുണം ലഭിച്ചെന്ന് കരുതുന്നു. ഞാന്‍ ചോദിച്ചു വാങ്ങിയ കഥാപാത്രമാണ് സൗമ്യ. കഥാപാത്രത്തിന് ഞാന്‍ അനുയോജ്യയാണെന്ന് അവര്‍ക്ക് ബോദ്ധ്യമായതു കൊണ്ടാകാം എനിക്ക് തന്നത്. സിനിമയുടെ ഓരത്ത് പുതിയ പ്രതീക്ഷകളുമായി ഞാന്‍ ഉണ്ടാകും. ഇപ്പോഴും മാളികപ്പുറം തിയേറ്ററിലുണ്ട്. അത് മറ്റൊരു സന്തോഷം.

 

shortlink

Related Articles

Post Your Comments


Back to top button