GeneralLatest NewsMollywoodNEWSWOODs

ദിവസക്കൂലി 1300 ആക്കി ദിവസവും 910 രൂപക്ക് മദ്യപിച്ചു പിടിച്ചു നിൽക്കണം, സന്തോഷ് പണ്ഡിറ്റ്

മദ്യ വില കൂടി എന്ന് പറഞ്ഞു വിഷമിക്കുന്നവർ കൂലി വർധിപ്പിക്കണം

കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട കേരള ബജറ്റിനെ പരിഹസിച്ച് സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്. മദ്യ വില കൂടി എന്ന് പറഞ്ഞു വിഷമിക്കുന്നവർ കൂലി വർധിപ്പിക്കണം എന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ സന്തോഷ് പണ്ഡിറ്റ് പറയുന്നു. നിലവിൽ 1000 രൂപ ദിവസക്കൂലി വാങ്ങി 700 രൂപ വിദേശ മദ്യ ഷാപ്പിൽ കൊടുക്കുന്നവർ , മദ്യ വില കൂട്ടിയാൽ ദിവസക്കൂലി 1300 ആക്കി ദിവസവും 910 രൂപക്ക് മദ്യപിച്ചു പിടിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു

read also: വിവാഹം കഴിക്കാത്തവർ ഇങ്ങനെ കെട്ടിപ്പിടിക്കുന്ന, ഉമ്മ വയ്ക്കുന്ന ഫോട്ടോകൾ ഇട്ടാൽ മാതാപിതാക്കൾക്ക് പേര് ദോഷമല്ലേ? വിമർശനം

പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം

ഇന്നലെ അവതരിപ്പിച്ച കേരളാ ബഡ്ജറ്റിൽ പെട്രോൾ, ഡീസൽ വില സംസ്ഥാനം നികുതി വർധിപ്പിച്ചു, ഭൂമി രജിസ്ട്രേഷൻ , മദ്യത്തിന് വിലകൂട്ടി etc മറ്റ് നിരവധി കാര്യങ്ങൾക്ക് നികുതി വർധിപ്പിച്ചു എന്നൊക്കെ പറഞ്ഞു പലരും പ്രതിഷേധിക്കുന്ന ആളുകൾ ശ്രദ്ധിക്കുക. 4,00,000 കോടിയിൽ അധികം കടത്തിൽ പോകുന്ന, വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള സംസ്ഥാനം പിന്നെ എങ്ങനെ ബജറ്റ് അവതരിപ്പിക്കണം എന്നാണ് നിങൾ ചിന്തിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ തീർത്തും സ്വാഭാവികമായ ബജറ്റ് ആണ് അവതരിപ്പിച്ചത്..

നിലവിൽ സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ ഡീസൽ, പെട്രോൾ വിലയുള്ള കേരളം വീണ്ടും വിലകൂട്ടി. അതിലൂടെ എത്രയോ കോടികൾ കേരള ഖജനാവിൽ പുതുതായി കിട്ടും. സംസ്ഥാന ജീവനക്കാർ, MLA മാർ, മറ്റു കേരള വികസനം ഒക്കെ പിന്നെ എവിടുന്ന് എടുത്തു ചെയ്യും ? കേരളത്തിൽ കാര്യമായ ഫാക്ടറി ഒന്നുമില്ല.. കാര്യമായ കൃഷിയില്ല.. ഡീസൽ, പെട്രോൾ നികുതിയും , മദ്യം, ലോട്ടറി നികുതി യിലൂടെ കിട്ടുന്ന വരുമാനം മാത്രമേ ഉള്ളൂ.. കൂടെ ഓരോ മാസവും KSRTC വൻ നഷ്ടത്തിൽ ഒടുന്നതിനാൽ വലിയൊരു തുക കൊടുത്ത് അവരെയും സഹായിക്കണം. അതിനു പണം എവിടെ? അതിനായി പുതിയ ബജറ്റിൽ പുതിയ നികുതികൾ കൊണ്ട് വന്നു. അതു തെറ്റാണോ ?

ഡീസൽ, പെട്രോൾ വില സംസ്ഥാന നികുതി വീണ്ടും കൂട്ടി ലിറ്ററിന് 200 രൂപ എത്തിച്ചാലും ലക്ഷങ്ങൾ മുടക്കി കാരു മേടിച്ച ആളുകൾക്ക് അതൊക്കെ ഇത്ര വലിയ പ്രശ്നം ആണോ ? മക്കളെ സ്വാശ്രയ കോളേജുകൾ വിട്ടു ഡോക്ടറും, എൻജിനീയർ ആക്കുവാൻ ഇവരൊക്കെ എത്ര ലക്ഷങ്ങൾ മുടക്കുന്നു.. കല്യാണം etc നടത്തുവാൻ അനാവശ്യമായി എത്ര ലക്ഷങ്ങൾ ചിലവഴിക്കുന്നു.. അതൊക്കെ വെച്ച് നോക്കുമ്പോൾ ഡീസൽ, പെട്രോൾ വില എത്ര കൂട്ടിയാലും ഒരു പ്രശ്നവും ഇല്ല എന്ന് സർക്കാര് ചിന്തിക്കാം..

ഇനി two wheeler ഓടിക്കുന്ന ആളുകൾക്ക് ബുദ്ധിമുട്ട് വരുമോ എന്ന് ചിന്തിച്ചാൽ അവർക്ക് മാഹി പോലുള്ള സ്ഥലത്ത് നിന്നോ, coimbatore അടക്കം തമിൾ നാട്, കർണാടക ബോർഡറിൽ ഉള്ള പെട്രോൾ പബിൽ പോയി എണ്ണ അടിച്ചാൽ 15 രൂപയോളം ലിറ്റർ ലാഭിക്കാമല്ലോ.. മറ്റു സംസ്ഥാനങ്ങളുടെ ബോർഡറിൽ വീട് ഇല്ലാത്ത പാവപ്പെട്ടവർ two wheeler യാത്ര പരമാവധി കുറക്കാമല്ലോ.. ആവശ്യത്തിന് എന്നല്ല, അത്യാവശ്യത്തിന് മാത്രം വണ്ടി എടുത്താൽ പോരെ.. ചെറിയ ദൂരത്തിന് വണ്ടി എടുക്കേണ്ട.. നടന്നു പോക്കൂടെ… ഇതിനൊന്നും വയ്യെങ്കിൽ സഹിച്ചോ…

മദ്യ വില കൂടി എന്ന് പറഞ്ഞു വിഷമിക്കുന്നവർ കൂലി വർധിപ്പിക്കണം.. നിലവിൽ 1000 രൂപ ദിവസ കൂലി വാങ്ങി average 700 രൂപ വിദേശ മദ്യ ഷാപ്പിൽ കൊടുക്കുന്നവർ , മദ്യ വില കൂട്ടിയാൽ ദിവസ കൂലി 1300 ആക്കി ദിവസവും 910 രൂപക്ക് മദ്യപിച്ചു പിടിച്ചു നിൽക്കണം. ഇതിലൂടെ അവർക്ക് ആ പ്രശ്നം പരിഹരിക്കാം..

ഭൂമി രജിസ്ട്രേഷൻ ഇടപാടിൻ്റെ നികുതി വർധന , court fee stamb വർധന സ്വത്ത് വിൽക്കുകയും , വാങ്ങുകയും , എന്തെകിലും ഒക്കെ ഇടപാടുകൾ ചെയ്യുന്നവരെ മാത്രമേ ബാധിക്കൂ.. ഭൂമി ഫെയർ വാല്യൂ20% വരെ കൂട്ടി. പരമാവധി ഇടപാടുകൾ കുറച്ചാൽ പ്രശ്നം പരിഹരിക്കാം..

ഇങ്ങനെ 4,00,000 കോടി രൂപ കടമുള്ള , ഇനിയും കടം എടുക്കേണ്ട സംസ്ഥാനം എന്ന നിലയിൽ ചിന്തിച്ചാൽ ഇത്തവണത്തെ ബജറ്റിന് ഒരു കുഴപ്പവും ഇല്ല.. അല്ലെങ്കിൽ പിന്നെ കേരളത്തിനു നിലവിൽ പിരിഞ്ഞ് കിട്ടുവാനുള്ള 20,000 കോടി + കുടിശ്ശിക പിരിച്ചു എടുക്കണം.. കുറേ പണക്കാരെ തൊട്ടു കളിച്ചാൽ ഭാവിയിൽ പല “പ്രശ്നങ്ങളിലും” ഫേസ് ചെയ്യേണ്ടി വരും.. അതുകൊണ്ട് അവർക്ക് സാഹൂഹ്യ ബോധം ഉണ്ടാവുന്ന കാലത്ത് സംസ്ഥാനത്തിന് അടക്കേണ്ട നികുതി വേണമെങ്കിൽ അടക്കട്ടെ . ആരെയും നിർബന്ധിച്ച് പ്രശ്നം ഉണ്ടാക്കേണ്ട..

പിന്നെ കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിനു ഒന്നും ഇല്ല. നിയമ സഭയിലും, ലോക സഭയിലും BJP അംഗങ്ങൾ ആരുമില്ല എന്നതാകും കാരണം. നമ്മൾ ഒന്നും അങ്ങോട്ട് കൊടുക്കുന്നില്ല.. അതുകൊണ്ട് അവരായി തിരിച്ച് ഒന്നും തരുന്നില്ല.. 20 MP മാർക്ക് ഒന്നും ചെയ്യാനും ഇല്ല.

(വാൽ കഷ്ണം.. ഇതിൽ KSRTC യെ ബുദ്ധിപൂർവം രക്ഷിക്കുവാൻ ഒരു തന്ത്രം ഉണ്ടു ട്ടോ.. ഡീസൽ, പെട്രോൾ വില കൂടി എന്നും പറഞ്ഞു ഉടനെ ബസ്സ് ചാർജ് വർദ്ധന കൊണ്ട് വരിക. എന്നിട്ട് KSRTC ഇനി മേലിൽ കേരളത്തിൽ നിന്നും ഇന്ധനം അടിക്കാതെ കർണാടക, മാഹി, തമിൾ നാട് നിന്നും ചെയ്യുക. എങ്ങനെ പോയാലും ലിറ്റർ 15 രൂപയൊക്കെ ലാഭിക്കാം . അതോടെ അവർ രക്ഷപെടും എന്നു കരുതാം…)

By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

shortlink

Related Articles

Post Your Comments


Back to top button