GeneralLatest NewsNEWSTollywoodWOODs

കോമഡി നടൻ ടി പി ഗജേന്ദ്രന്‍ അന്തരിച്ചു

1985-ല്‍ പുറത്തിറങ്ങിയ ‘ചിദംബര രഹസ്യം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനേതാവായി അരങ്ങേറ്റം കുറിച്ചത്

ഹാസ്യ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ സംവിധായകനും നടനുമായ ടിപി ഗജേന്ദ്രന്‍ അന്തരിച്ചു. ദീര്‍ഘനാളുകളായി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കിഡ്നി പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സക്ക് ശേഷം ഇന്നലെ വസതിയിലെത്തിയതിന് പിന്നാലെയാണ് മരണം.

read also: പച്ചത്തെറി വിളിച്ച്‌ ഊമക്കത്ത്, കാറിലിട്ട് കത്തിക്കുമെന്ന് ഭീഷണി, കത്തിൽ കോട്ടയത്തെ സീല്‍: ആരോപണവുമായി സീക്രട്ട് ഏജന്റ്

1985-ല്‍ പുറത്തിറങ്ങിയ ‘ചിദംബര രഹസ്യം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനേതാവായി അരങ്ങേറ്റം കുറിച്ചത്. 1988-ല്‍ ‘വീടു മണൈവി മക്കള്‍’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ചീന താണ, ബജറ്റ് പത്മനാഭന്‍, മിഡില്‍ ക്ലാസ് മാധവന്‍, ബന്ദാ പരമശിവം തുടങ്ങി പതിനഞ്ചിലധികം ഹാസ്യ ചിത്രങ്ങള്‍ ഒരുക്കിയ സംവിധാനയകനാണ് ടിപി ഗജേന്ദ്രന്‍.

shortlink

Post Your Comments


Back to top button