InterviewsLatest NewsNEWS

ഇന്‍ഡിപെന്‍ഡന്റ് ആകാതിരിക്കുന്നത് നിങ്ങളുടെ മാത്രം ശരികേടാണ്, അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല: അഭയ ഹിരണ്മയി

ഓരോ കാലഘട്ടത്തിലും ഓരോ അനുഭവങ്ങള്‍ വരുമ്പോൾ ഓരോ തരത്തിലായിരിക്കും നമുക്ക് അപ്ഡേഷനുണ്ടാവുക എന്ന് ഗായിക അഭയ ഹിരണ്‍മയി. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ബ്രേക്ക് അപ്പ്, അതിനു ശേഷം വന്ന ഗോസിപ്പുകള്‍ തുടങ്ങി വ്യക്തിപരമായ പല കാരണങ്ങളാല്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിൽക്കുകയായിരുന്നു അഭയ. തന്റെ ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ചും പല ഘട്ടങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് അഭയ ഇപ്പോൾ 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ.

അഭയയുടെ വാക്കുകൾ :

‘ഇന്നും ഞാനെന്നെ പൂര്‍ണമായും മനസ്സിലാക്കിയെന്ന് തോന്നുന്നില്ല. ഓരോ കാലഘട്ടത്തിലും ഓരോ അനുഭവങ്ങള്‍ വരുമ്പോൾ ഓരോ തരത്തിലായിരിക്കും നമുക്ക് അപ്ഡേഷനുണ്ടാവുക. ഇപ്പോള്‍ എനിക്ക് കിട്ടിയ അപ്ഡേഷന്‍ ആയിരിക്കില്ല കുറച്ച്‌ കഴിയുമ്പോൾ. മരിക്കുന്നത് വരെ നമ്മള്‍ നമ്മളെ തന്നെ മനസ്സിലാക്കിക്കൊണ്ടിരിക്കും. തോല്‍വിയില്‍ നിന്നും എണീറ്റ് വന്നതെന്ന സങ്കല്‍പ്പമൊന്നും എനിക്കില്ല. എന്റെ ജീവിതത്തില്‍ വന്ന മാറ്റമായേ എല്ലാത്തിനെയും കാണുന്നുള്ളൂ. പതിനെട്ട് വയസില്‍‌ എന്‍ജിനീയറിംഗിന് ചേര്‍ന്നത് ആത്മഹത്യാപരമായിരുന്നു. എന്തിന് പോയി ചേര്‍ന്നെന്ന് എനിക്കിപ്പോഴും അറിയില്ല.

അത് കഴിഞ്ഞ ശേഷം ചെന്നെെയിലേക്ക് പോയി. ഇതെല്ലാം എന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങളാണ്. അതിനെ അങ്ങനെ തന്നെ കാണുന്നത്. ഇന്നത്തെ പെണ്‍കുട്ടികള്‍ വളരെയധികം മാറിയിരിക്കുന്നു. അതില്‍ സന്തോഷമുണ്ട്. ഇന്‍ഡിപെന്‍ഡന്റ് ആകാതിരിക്കുന്നത് നിങ്ങളുടെ മാത്രം ശരികേടാണ്. അതിന് വേറെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇത്രയും സ്വര്‍ണം തന്നിട്ടില്ലേ പിന്നെന്തിനാ ജോലിക്ക് പോവുന്നത് എന്ന് അച്ഛന്‍ പറയും. നീ എന്റെ കുട്ടികളെ നോക്കി വീട്ടില്‍ ഇരുന്നാല്‍ മതിയെന്ന് ഭര്‍ത്താവ് പറയും. അവരങ്ങനെ പലതും പറയും. നിങ്ങള്‍ പണിയെടുക്കുക, കെെയില്‍ കാശുണ്ടാവുക എന്നത് നിങ്ങളുടെ കാര്യമാണ്. സ്വാതന്ത്ര്യമെന്നത് നിങ്ങളായി കണ്ടെത്തി പത്ത് കാശുണ്ടാകുമ്പോൾ അതിനൊരു സംഗീതവും ഹാപ്പിനെസും ഉണ്ടാവും’.

shortlink

Related Articles

Post Your Comments


Back to top button