GeneralLatest NewsNEWS

നാടകങ്ങളിലും സിനിമയിലുമെല്ലാം അഭിനയിക്കുന്നവരുടെ ശരീര സാന്നിധ്യത്തിന് പ്രാധാന്യമുണ്ടെന്ന് അന്ന് മനസിലായി: ഇന്ദ്രന്‍സ്

നാടകങ്ങളിലും സിനിമയിലും ശരീരത്തിന്റെ പേരില്‍ താൻ നേരിട്ട അവഹേളനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ ഇന്ദ്രന്‍സ്. താന്‍ അഭിനയിച്ച നാടകങ്ങള്‍ ഒക്കെ പൊളിയാന്‍ കാരണം താനായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും, നല്ല വൃത്തിയുള്ള ആളുകളെല്ലാം പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഇപ്പോഴും മടിയാണ് എന്നുമാണ് ഇന്ത്യൻ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രസ് പറയുന്നത്.

ഇന്ദ്രൻസിന്റെ വാക്കുകൾ :

‘നാടക മത്സരങ്ങളിലെല്ലാം പങ്കെടുക്കാന്‍ പോകുമ്പോള്‍ ഒരുപാട് സമ്മാനങ്ങള്‍ നേടിയ നാടകങ്ങള്‍ പൊളിയുമ്പോള്‍ എനിക്ക് വിഷമം വന്നിട്ടുണ്ട്. അത് ഞാന്‍ കാരണമാണെന്ന് തോന്നിയിട്ടുണ്ട് . ദൂരെ നില്‍ക്കുന്നവര്‍ക്ക് സ്റ്റേജില്‍ എന്റെ പൊടി പോലും കാണാന്‍ കഴിയില്ലായിരുന്നു.

ഒരു നാടകത്തില്‍ ഞാൻ പൊലീസുകാരനായിട്ട് ആയിരുന്നു അഭിനയിച്ചത്. ആ നാടകം കഴിഞ്ഞപ്പോള്‍ അതില്‍ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ പരാജയപ്പെട്ടു എന്നായിരുന്നു ജഡ്ജ്മെന്റ്. അത് എന്നെ ഉദ്ദേശിച്ചാണെന്ന് അപ്പോള്‍ തന്നെ ബോധ്യമായി. അപ്പോള്‍ മുതലാണ് ഞാൻ ജിമ്മില്‍ പോയി തുടങ്ങിയത്. നാടകങ്ങളിലും സിനിമയിലുമെല്ലാം അഭിനയിക്കുന്നവരുടെ ശരീര സാന്നിധ്യത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് അന്ന് മനസിലായി. പണ്ട് മാത്രമല്ല ഇപ്പോഴും എനിക്ക് അപകര്‍ഷതാ ബോധം ഉണ്ട്. അതറിയാതെ ഇടയ്ക്ക് വരുന്നതാണ്. നല്ല വൃത്തിയുള്ള ആളുകളെല്ലാം പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഇപ്പോഴും മടിയാണ്’.

shortlink

Related Articles

Post Your Comments


Back to top button