GeneralLatest NewsNEWS

വിവാദ പരാമര്‍ശവുമായി മമ്മൂട്ടി, റേസിസ്റ്റ് പരാമര്‍ശം നടത്തി എന്ന് സോഷ്യല്‍ മീഡിയ

വീണ്ടും വിവാദ പരാമര്‍ശത്തില്‍ കുടുങ്ങി നടൻ മമ്മൂട്ടി. ‘ക്രിസ്റ്റഫര്‍’ സിനിമയുടെ പ്രസ് മീറ്റിനിടെ താരം റേസിസ്റ്റ് പരാമര്‍ശം നടത്തി എന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. ‘തന്നെ കറുത്ത ശര്‍ക്കരയന്നല്ല വെളുത്ത പഞ്ചസാര’ എന്ന് വിളിക്കൂ എന്നാണ് മമ്മൂട്ടി പറയുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ക്രിസ്റ്റഫറിലെ മറ്റ് താരങ്ങള്‍ക്കൊപ്പം മമ്മൂട്ടി ഓണ്‍ലൈന്‍ ചാനലുകള്‍ക്കായി നടത്തിയ പ്രസ് മീറ്റിനായ്‌ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. പരിപാടിയില്‍ ചിത്രത്തിലെ പ്രധാന താരങ്ങളില്‍ ഒരാളായ ഐശ്വര്യ ലക്ഷ്മിയുമുണ്ടായിരുന്നു. സംസാരിക്കുന്നതിനിടെ ഐശ്വര്യ ലക്ഷ്മി മമ്മൂട്ടിയെ ചക്കര എന്ന് വിളിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.

പിന്നാലെ മമ്മൂട്ടി ഐശ്വര്യയെ കളിയാക്കാനായി നടത്തിയ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. ‘വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കര എന്നാണ് വിളിക്കുക. ശര്‍ക്കര എന്ന് വച്ചാല്‍ കരുപ്പെട്ടിയാണ്. ഞാന്‍ തിരിച്ച്‌ അങ്ങനെ വിളിക്കട്ടെ’ എന്നായിരുന്നു മമ്മൂട്ടി ഐശ്വര്യയുടെ ചക്കരെ വിളിക്ക് നല്‍കിയ മറുപടി. അഭിമുഖത്തിന്റെ ഈ ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

താരത്തിനെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. പരോക്ഷമായും തമാശരൂപേണയും മമ്മൂട്ടി നടത്തിയിരിക്കുന്നത് റേസിസ്റ്റ് പരാമര്‍ശമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. പഞ്ചസാരയും ശര്‍ക്കരയുമൊക്കെ മധുരവുമായി ബന്ധപ്പെട്ടതായി മാത്രമേ സാധാരണക്കാര്‍ കാണാറുള്ളൂവെന്നും എന്നാല്‍ അതില്‍ പോലും നിറം നോക്കുന്ന ആളാണ് മമ്മൂട്ടിയെന്നുമാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

shortlink

Related Articles

Post Your Comments


Back to top button