GeneralLatest NewsNEWS

വാണി ജയറാമിന് വേണ്ടത്ര അംഗീകാരമോ പുരസ്കാരമോ ലഭിച്ചില്ല, കേരളം കാണിച്ചത് അനാദരവ്: ശാന്തിവിള ദിനേശന്‍

അന്തരിച്ച ഗായിക വാണി ജയറാമിന് വേണ്ടത്ര അംഗീകാരമോ പുരസ്കാരമോ ലഭിച്ചില്ലെന്നും, ഗായികയോട് കേരളം അനാദരവ് കാണിച്ചെന്നും ശാന്തിവിള ദിനേശന്‍. വാണി ജയറാമിന്റെ സംഗീത കരിയറിനെക്കുറിച്ചും ജീവിത രീതിയെക്കുറിച്ചും തന്റെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം പറഞ്ഞത്.

ശാന്തിവിള ദിനേശന്റെ വാക്കുകൾ :

‘മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പാട്ട് അവര്‍ക്ക് നല്‍കിയത് സംഗീത സംവിധായകന്‍ എന്‍കെ അര്‍ജുനനും ശ്രീകുമാരന്‍ തമ്പിയുമായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥയായി അവര്‍ കയറി. ജയറാം എന്നയാളിനെ വിവാഹം കഴിച്ചു. അദ്ദേഹത്തിന് ബോംബെയില്‍ ആണ് ജോലി. വാണി ജയറാമിനെയും ബോംബെയ്ക്ക് കൊണ്ട് പോയി. അവിടെ ചെന്നപ്പോള്‍ ഇവരിരുന്ന് പാടുന്നത് കേട്ട് ഭര്‍ത്താവ് പറഞ്ഞു നിന്റെയീ നല്ല ശബ്ദത്തെ വെറുതെ കളയരുത്, നീ ഹിന്ദുസ്ഥാനി സംഗീതം പഠിക്കണമെന്ന്. അങ്ങനെ ഭര്‍ത്താവിന്റെ പ്രേരണയാൽ അബ്ദുള്‍ റഹ്മാന്‍ ഖാന്‍ സാഹിബിനൊപ്പം ഹിന്ദുസ്ഥാനി പഠിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം ക്ലാസെടുത്ത് അദ്ദേഹം പറഞ്ഞു, വാണി നീ കണക്കിലല്ല സംഗീതമാണ് നിന്റെ ലോകം, നീ നന്നായി ഹിന്ദുസ്ഥാനി പഠിക്കണമെന്ന്. അന്ന് തന്നെ വാണി ജയറാം തീരുമാനമെടുത്തു. എസ്ബിഐയിലെ ഉദ്യോഗം രാജി വെച്ചു. സ്വന്തം കഴിവില്‍ അത്രയും വിശ്വാസമില്ലെങ്കില്‍ ആരെങ്കിലും അങ്ങനെ ചെയ്യുമോ.

കേരളം അനാദരവ് കാട്ടിയ ഗായികയാണെന്ന് വേണമെങ്കില്‍ വാണി ജയറാമിനെക്കുറിച്ച്‌ പറയാം. കാരണം പത്ത് വര്‍‌ഷക്കാലം മലയാളത്തില്‍ എതിരാളിയില്ലാത്ത ഗായികയായിരുന്നു. വാണി ജയറാമിന് ഒരു സര്‍ക്കാര്‍ പുരസ്കാരം ഇതുവരെ കിട്ടിയിട്ടില്ല. മികച്ച ഗായികയ്ക്ക് കിട്ടാത്തതില്‍ നമുക്ക് പറയാം ആ വര്‍ഷം കിട്ടാത്തതില്‍ ആ വര്‍ഷം മത്സരിക്കാന്‍ വന്നതില്‍ നല്ല പാട്ടുകള്‍ ഇല്ലാതിരുന്നത് കൊണ്ടോ വാണി ജയറാം പാടിയ പാട്ടുകള്‍ മത്സരിക്കാന്‍ വരാത്തത് കൊണ്ടോ ആണെന്ന്. പക്ഷെ ഇവിടെ എന്തെല്ലാം പുരസ്കാരങ്ങള്‍ നല്‍കുന്നു. സംഗീതത്തിന് വേണ്ടി കുട്ടികള്‍ വേണ്ടെന്ന് തീരുമാനിച്ചു, സംഗീതം വല്ലാത്തൊരു അനുഭൂതി നല്‍കുന്ന ലോകമാണ് സംഗീതമല്ലാതെ വേറൊരു ചിന്തയില്ലെന്ന് എപ്പോഴും അവര്‍ പറയുമായിരുന്നു. ജീവിതത്തില്‍ ആരും അഭിനയിക്കരുത്, സിനിമയില്‍ മതി എന്നാണ് അവര്‍ പറയാണ്.

ഒരു സ്റ്റേജിലും സ്റ്റുഡിയോയിലും അവര്‍ ചെരുപ്പിട്ട് നിന്ന് പാടിയിട്ടില്ല. സംഗീതത്തെ ദൈവികമായും ഭയ ഭക്തി ബഹുമാനത്തോടെയും കണ്ട ഏക ഗായികയായിരുന്നു. യേശുദാസൊക്കെ വിശ്വാസിയാണ്. പക്ഷെ ചെരുപ്പിടാതെ പാടില്ല. ഗാനമേള സ്റ്റേജുകളില്‍ പോലും വാണി ജയറാം ചെരുപ്പിടില്ലായിരുന്നു. പി സുശീല ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അടക്കി വാഴുന്ന കാലത്താണ് സ്വന്തമായ ഒരു സ്പേസ് വാണി ജയറാം ഉണ്ടാക്കിയത്. മലയാള സിനിമയില്‍ പത്ത് വര്‍ഷക്കാലം വാണി ജയറാം പാടി വിലസി. ലതാ മങ്കേഷ്ക്കറും പി സുശീലയുമാണ് വാണിയുടെ പ്രിയപ്പെട്ട ഗായകര്‍. വലിയവരായി നമ്മള്‍ കാണുന്ന പലരും ചെറിയ മനസ്സുള്ളവരാണെന്നാണ് വാണി ജയറാം പറയാറ്.’

 

shortlink

Post Your Comments


Back to top button