ആഹാരം കഴിക്കാതെ മാസങ്ങളോളം, കൊച്ചിനെ ഓര്‍ക്കണ്ടേ എന്നൊക്കെ ചോദിച്ച്‌ ദേഷ്യപ്പെട്ടു: കവിയൂർ പൊന്നമ്മ

രണ്ട് മാസം കഴിഞ്ഞാണ് ഞങ്ങളറിയുന്നത്.

മലയാള സിനിമയിലെ അമ്മ മുഖമാണ് കവിയൂര്‍ പൊന്നമ്മ. മോഹന്‍ലാലും മമ്മൂട്ടിയും അടക്കം നിരവധി പ്രമുഖ താരങ്ങളുടെ അമ്മയായി വേഷമിട്ട കവിയൂര്‍ പൊന്നമ്മയെ പോലെ തന്നെ നടിയുടെ സഹോദരി കവിയൂര്‍ രേണുകയും പ്രേക്ഷകര്‍‌ക്ക് സുപിരിചിതയാണ്. ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു കവിയൂര്‍ രേണുക.

തന്റെ ഇളയ സഹോദരിയായ കവിയൂര്‍ രേണുകയുടെ മരണം കവിയൂര്‍ പൊന്നമ്മയെ ഏറെ വിഷമിപ്പിച്ചിരുന്നു. രേണുകയുടെ മരണ ശേഷം ഇവരുടെ മകള്‍ നിധിയെ വളര്‍ത്തിയത് കവിയൂര്‍ പൊന്നമ്മയാണ്. സഹോദരിയുടെ മരണത്തെക്കുറിച്ച്‌ കവിയൂര്‍ പൊന്നമ്മ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുന്നത്.

read also:ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ അനൂപ് ഖാലീദിന് നിരവധി ചിത്രങ്ങൾ

‘ഒരുപാട് ദുഃഖങ്ങൾ എനിക്കുണ്ട്. അനുജത്തിയുടെ മരണം. ഒരു അസുഖവും ഉണ്ടായിരുന്നില്ല. എവിടെയൊക്കെ ചെക്കപ്പ് നടത്തി. ചെയ്യാനൊന്നുമില്ലായിരുന്നു. അത്രയും നോക്കി. പക്ഷെ പുള്ളിക്കാരി ആഹാരം കഴിക്കില്ലായിരുന്നു. രണ്ട് മാസം കഴിഞ്ഞാണ് ഞങ്ങളറിയുന്നത്. നാല് മാസമാെക്കെ ആഹാരം കഴിക്കാതിരുന്നു. എന്തിനാണെന്ന് ഞങ്ങള്‍ക്കറിയില്ല. എന്നോടിത് പറഞ്ഞിട്ടുമില്ല. മരിക്കുന്ന സമയത്ത് വടക്കുംനാഥന്റെ ഷൂട്ടിംഗിന് ഋഷികേശിലായിരുന്നു ഞാന്‍. തലേദിവസം കണ്ട് കുറേ ചീത്ത വിളിച്ചിട്ടിയായിരുന്നു ഞാന്‍ പോയത്. അതായിരുന്നു എന്റെ വിഷമം. ചേച്ചി എന്നെ വഴക്ക് പറഞ്ഞു, എന്റെയടുത്തിരുന്നില്ല എന്നൊക്കെ അവള്‍ പറഞ്ഞിരുന്നത്രെ. ഞാനും അന്നിത്തിരി ടെന്‍ഷനിലായിരുന്നു

നീയെന്താ ഇങ്ങനെയൊക്കെ കാണിക്കുന്നത് കൊച്ചിനെ ഓര്‍ക്കണ്ടേ എന്നൊക്കെ ചോദിച്ച്‌ ചാടിയിരുന്നു. രേണുവിന്റെ മകള്‍ എന്റെ കൂടെയാണ്. എനിക്കിപ്പോള്‍ രണ്ട് മക്കളായി’- കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

Share
Leave a Comment