BollywoodGeneralLatest NewsNEWSWOODs

ഭര്‍ത്താവിന്റെ അറസ്റ്റ്, പൊലീസ് സ്റ്റേഷനു മുന്‍പില്‍ കുഴഞ്ഞു വീണ് രാഖി സാവന്ത്

. ബോധരഹിതയായ രാഖി സാവന്തിനെ കാറിലേക്ക് മാറ്റി

ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുരാനിയ്ക്കെതിരെ കഴിഞ്ഞ ദിവസം പരാതിയുമായി നടി രാഖി സാവന്ത് രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെ ആദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോഴിതാ, മാധ്യമങ്ങള്‍ക്കു മുന്‍പില്‍ കുഴഞ്ഞു വീണിരിക്കുകയാണ് നടി രാഖി സാവന്ത്.

read also: തമാശയ്ക്ക് പറഞ്ഞ ഒരു കാര്യം എടുത്ത് വെറുതെ വിവാദമുണ്ടാക്കരുത്: അബിന്‍

ഒഷിവാര പൊലീസ് സ്റ്റേഷനു മുന്‍പില്‍ വച്ച്‌ ആദിലിനെക്കുറിച്ച്‌ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ബോധരഹിതയായ രാഖി സാവന്തിനെ കാറിലേക്ക് മാറ്റി. സഹോദരന്‍ രാകേഷ് സാവന്തും രാഖിക്കൊപ്പമുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചെന്നും തന്റെ പണവും ആഭരണങ്ങളും മോഷ്ടിച്ചെന്നും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കി എന്നുമാണ് ഭർത്താവിനെതിരെ രാഖിയുടെ ആരോപണം.

shortlink

Related Articles

Post Your Comments


Back to top button