GeneralLatest NewsNEWS

രണ്ടു പേരും പേഴ്സണാലിറ്റിയിൽ സൂപ്പറാണ്, ഒരിക്കലും താരതമ്യം ചെയ്യാൻ പറ്റില്ല : സൂര്യയെയും വിജയേയും കുറിച്ച് പക്രു

കലോത്സവ വേദികളിലും മിമിക്രി വേദികളിലും തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞ 35 വർഷത്തിലേറെയായി സിനിമയിലും സ്റ്റേജ് ഷോകളിലുമൊക്കെയായി നിറഞ്ഞു നിൽക്കുന്ന താരമാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. തന്റെ പരിമിതികളെയെല്ലാം നേട്ടങ്ങളാക്കി മാറ്റിയ അദ്ദേഹം നടന്‍ എന്നതിലുപരി ഇന്ന് സംവിധായകനും നിർമ്മാതാവുമൊക്കെയാണ്. മലയാളത്തിന് പുറമെ അന്യഭാഷകളിലെല്ലാം പക്രു തിളങ്ങിയിട്ടുള്ള പക്രുവിന് തമിഴ് സൂപ്പർ താരങ്ങളായ വിജയ്ക്കും സൂര്യക്കും ഒപ്പം അഭിനയിക്കാനും കഴിഞ്ഞിട്ടുണ്ട്. സൂര്യക്ക് ഒപ്പം ഏഴാം അറിവ് എന്ന ഹിറ്റ് ചിത്രത്തിലും വിജയ്ക്ക് ഒപ്പം മലയാളം ബോഡിഗാർഡിന്റെ തമിഴ് റീമേക്കായ കാവാലനിലുമാണ് പക്രു അഭിനയിച്ചത്. അവർക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് നടൻ മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ.

താരത്തിന്റെ വാക്കുകൾ :

‘സൂര്യയൊക്കെ ആയിട്ടുള്ള അനുഭവം ഭയങ്കരമാണ്. ഏഴാം അറിവിന്റെ ഷൂട്ടിങ് ഏകദേശം ഒന്നര വർഷം പോയി. എന്നെ എടുത്ത സീൻ ചിലത് പതിനെട്ട് ടെയ്‌ക്കൊക്കെ വന്നിട്ടുണ്ട്. അതിൽ റോളർ കോസ്റ്ററിൽ നിന്ന് അദ്ദേഹം എന്നെ എടുത്ത് കൊണ്ടിറങ്ങി, നായികയെ കാണുമ്പോൾ പെട്ടെന്ന് അവിടെ വെച്ചിട്ട് പോകുന്ന ഒരു സീനുണ്ട്. ആ സംഭവം എനിക്ക് അദ്ദേഹത്തിന്റെ സ്പീഡിൽ ഓടി ഇറങ്ങാൻ പറ്റാത്തത് കൊണ്ട് പുള്ളി എന്നെ ഹെൽപ് ചെയ്തതാണ്.

പക്ഷെ എന്നെ ആ എടുത്തത് പുള്ളിക്ക് പിന്നീട് കുഴപ്പമായി. ഇത്രയും വെയ്റ്റുള്ള എന്നെ 18 ടേക്കിലും പുള്ളി എടുത്തു. ഒരു ഭാവ വ്യത്യാസമോ ബുദ്ധിമുട്ടോ കാണിച്ചില്ല. അത് വല്ലാത്തൊരു അനുഭവം ആയിരുന്നു. അദ്ദേഹത്തോട് ഞാൻ റിഹേഴ്സലിൽ ഇത് വേണ്ടല്ലോ എന്ന് ചോദിച്ചതാണ് പക്ഷെ നിങ്ങളുടെ ഫേസ് ശരിയായി കിട്ടണം അതുകൊണ്ട് റിഹേഴ്സലിലും നോക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയൊരു മനസാണ്. അതേസമയം, വിജയ് സാറിനൊപ്പം കുറച്ചു ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു. അഞ്ച് ദിവസത്തെ ഷൂട്ട് ആയിരുന്നു. പക്ഷെ ഞങ്ങൾ ഭയങ്കരമായി ക്ലോസ് ആയി. എന്റടുത്ത് വന്നിട്ട് എന്റെ കാര്യങ്ങൾ മനസിലാക്കാൻ അദ്ദേഹം ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതെനിക്ക് മനസിലായി. ഞാൻ ഇങ്ങനെ ആയതിനെ കുറിച്ചും പൊക്കകുറവിനെ കുറിച്ചുമൊക്കെ അദ്ദേഹം ചോദിച്ചു. എന്റെ കുടുംബത്തെ കുറിച്ചൊക്കെ അദ്ദേഹം ചോദിച്ചു. ബോഡിഗാർഡ് മലയാളത്തിൽ ഉള്ളത് അദ്ദേഹം ഒരുപാട് തവണ കണ്ടിരുന്നു. അതിലൂടെ തന്നെ നമ്മളോട് ഒരു സ്നേഹം തോന്നിയിരുന്നു. അങ്ങനെ വിജയ് സാർ തന്നെ പറഞ്ഞിട്ടാണ് ആ വേഷം എനിക്ക് തന്നെ വന്നത്. സിദ്ദിഖ് സാർ ഇത് എന്നോട് പറഞ്ഞിട്ടുണ്ട്. ഇതിന്റെ ഷൂട്ട് സമയത്ത് ഞാൻ പുറത്തായിരുന്നു. യുഎസിൽ ഒരു ഷോയിൽ. ഞാൻ വരാൻ കാത്തിരുന്നു ആ ഷെഡ്യൂൾ തീർക്കാൻ.

എനിക്ക് ഭയങ്കര പ്രോത്സാഹനമാണ് തന്നത്. ചെറിയ തമാശയ്ക്ക് പോലും ഭയങ്കരമായി ചിരിക്കുകയൊക്കെ ചെയ്യും. എന്നോട് ഒരു പ്രത്യേക സ്നേഹവും കരുതലുമൊക്കെ തോന്നിയിട്ടുണ്ട്. ഇവരെയൊന്നും താരതമ്യം ചെയ്യാൻ പറ്റില്ല. നമ്മുടെ മമ്മൂക്കയെയും ലാലേട്ടനെയും ഒക്കെ പോലെ തന്നെയാണ്. രണ്ടു കൂട്ടരും പേഴ്സണാലിറ്റി കൊണ്ട് സൂപ്പറാണ്. അതിനെ ഒരിക്കലും താരതമ്യം ചെയ്ത് പറയാൻ കഴിയില്ല. വിജയ് സാറൊക്കെ വളരെ പച്ചയായ മനുഷ്യനാണ്. അടുത്ത് പോലും വയ്യാത്ത ഒരു കുഞ്ഞിനെ എടുത്ത് പിടിച്ചേക്കുന്നത് കണ്ടു. അദ്ദേഹത്തിന്റെ സ്റ്റാർഡം ഒന്നുമല്ല. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം എന്ന് വിചാരിച്ചാൽ അദ്ദേഹം ചെന്നിരിക്കും. അങ്ങനെയൊരു മനസുള്ള ആളാണ് വിജയ് സാർ.’

shortlink

Related Articles

Post Your Comments


Back to top button