GeneralLatest NewsNEWS

‘ലിയോ’യുടെ ഷൂട്ടിംഗ് ദൃശ്യം ചോര്‍ന്നു, വീഡിയോ പങ്കുവച്ചാൽ കടുത്ത നടപടിയെന്ന് അണിയറപ്രവർത്തകർ

ലോകേഷ് കനകരാജ് – വിജയ് ചിത്രം ‘ലിയോ’യുടെ ഷൂട്ടിംഗ് ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കാശ്മീരിൽചിത്രീകരണം നടക്കുന്ന ചിത്രത്തിലെ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഫോട്ടോ നേരത്തെ ലോകേഷ് പുറത്തുവിട്ടത് വൈറലായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള ഒരു വീഡിയോയാണ് സെറ്റില്‍ നിന്നും ലീക്ക് ആയിരിക്കുന്നത്. ലിയോ സെറ്റില്‍ വിജയ് വെളുത്ത ഷര്‍ട്ടും, കറുത്ത പാന്റും ധരിച്ച് നില്‍ക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഈ പോസ്റ്റുകള്‍ എല്ലാം അപ്രത്യക്ഷമായി. ഇതിനെ സംബന്ധിച്ച് പ്രൊഡക്ഷന്‍ ഹൗസായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയെ പ്രതിനിധീകരിച്ച് ഒരു ടെക്നോളജി സെക്യൂരിറ്റി കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലിയോയുടെ ഷൂട്ടിംഗ് സ്‌പോട്ടില്‍ നിന്ന് എടുക്കുന്ന ലീക്കായ ചിത്രങ്ങളും വീഡിയോകളും പങ്കിടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇവര്‍ പറയുന്നു. ഒപ്പം ഇതിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അറിയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button